Tech
Trending

കേരളത്തിൽ വമ്പൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയൊരുങ്ങുന്നു

സംസ്ഥാനത്ത് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് (കെ ഫോൺ) പദ്ധതി അവസാന ഘട്ടത്തിൽ. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് സോഷ്യൽമീഡിയ വഴി കെ എസ് ഐ ബി അറിയിച്ചിരിക്കുന്നത്.
കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്, കേബിള്‍ ടിവി തുടങ്ങിയ സർവീസുകൾ വീടുകളിലും 30,000 ഓളം വരുന്ന സർക്കാർ ഓഫിസുകളിലും ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കും.

കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസാരണ ലൈനുകൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിക്കു റോഡ് കുഴിക്കേണ്ട ആവശ്യം വരില്ല. സബ്സ്റ്റേഷൻ വരെ എത്തുന്ന ഈ ലൈനുകളിൽ നിന്നു കെ എസ് ഐ ബി യുടെ 40 ലക്ഷത്തിലധികം വരുന്ന നെറ്റ് കണക്‌ഷനുള്ള പോസ്റ്റുകളിലൂടെ സർവീസുകൾ വീടുകളിലും ഓഫിസുകളിലും എത്തിക്കും. കേബിൾ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകൾ സ്ഥാപിക്കും. ലൈബ്രറികൾ പാർക്കുകൾ ബസ് സ്റ്റാൻഡുകൾ സർക്കാർ ഓഫിസുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടും. അവിടെ നിന്ന് സ്കൂളുകളിലും ആശുപത്രികളിലും ഓഫിസുകളിലും വീടുകളിലും കണക്ഷൻ ലഭ്യമാക്കും. ബിഎസ്എൻഎൽ നാണു ഇതിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. കേബിളിലൂടെ എത്തുന്ന ഇന്റർനെറ്റ് കണക്‌ഷൻ സർക്കാർ ഓഫിസുകളിൽ ഇ ഗവേണൻസിനായി ഉപയോഗപ്പെടുത്തും.


പദ്ധതിയുടെ നേട്ടങ്ങൾ

• എല്ലാ സർവീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ, കണ്ടന്റ് സർവീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരും.

• ഐടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.

• 30000-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും.

• ആർട്ടിഫിഷൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട് സിറ്റി തുടങ്ങിയ മേഖലകളിൽ കെഫോൺ സൗകര്യമൊരുക്കും.

• ഗ്രാമങ്ങളിലും ചെറുകിയ സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം.

• സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ മറ്റ് ഇ- സർവീസുകൾക്ക് കൂടുതൽ ബാൻഡ് വിഡ്ത്ത് നൽകി കാര്യക്ഷമത വർധിപ്പിക്കാൻ കെഫോൺ സഹായിക്കും.

• ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും. ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെഫോൺ പദ്ധതി സഹായിക്കും.

Related Articles

Back to top button