
ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളിൽ മുൻനിരയിലുള്ള ഹീറോ മോട്ടോകോർപ് ഉത്സവകാലം പ്രമാണിച്ച് ഗ്ലാമറിന്റെ പുതിയ പതിപ്പായ ഗ്ലാമർ ബ്ലേയ്സ് വിപണിയിലവതരിപ്പിച്ചു. 72,200 രൂപയാണ് ഇതിന്റെ ഷോറൂം വില. അതായത് ബ്ലേയ്സിന്റെ അടിത്തറയായ ഡിസ്ക് ബ്രേക്കുള്ള ഗ്ലാമറിനെ അപേക്ഷിച്ച് 2,300 രൂപ കുറവാണിതിന്.

റെഗുലർ മോഡലുകളെ അപേക്ഷിച്ച് കംഫർട്ട്, പെർഫോമൻസ്, സ്റ്റൈൽ സ്റ്റൈൽ എന്നിവയുടെ കാര്യത്തിൽ വാഹനം ഒരു പടി മുന്നിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതു വർണ്ണമായ മാറ്റ് വെർണിയർ ഗ്രേയിലാണ് വാഹനം നിരത്തുകളിലെത്തുന്നത്. ഹാൻഡ് ബാറിൽ ഘടിപ്പിച്ചിരിക്കുന്ന യു എസ് ബി മൊബൈൽ ചാർജിങ് പോർട്ട്, സൈഡ് സ്റ്റാൻഡ് പിൻവാങ്ങിയിട്ടില്ലെങ്കിൽ മുന്നറിയിപ്പു നൽകുന്ന ഇൻഡിക്കേറ്റർ തുടങ്ങിയവയാണ് ബൈക്കിനെ പ്രധാന ഹൈലൈറ്റ് പോയിൻറുകൾ.
ബിഎസ്6 നിലവാരമുള്ള 125സിസി എക്സ് സെൻസ് പ്രോഗ്രാം ഫ്യുവൽ ഇൻജക്ഷൻ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7,500 ആർപിഎമ്മിൽ 10.7 ബിഎച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 10.6 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഒപ്പം മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതിന് ഹീറോ സ്വന്തമായി വികസിപ്പിച്ച ഐഡിയൽ സ്റ്റാർട്ട് സ്റ്റോപ്പ് സംവിധാനവും ഈ ബൈക്കിൽ നൽകിയിട്ടുണ്ട്. 240 എംഎം ഡിസ്ക് ബ്രേക്ക്, 180എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ വാഹനത്തിലെ സുരക്ഷിതയാത്ര ഉറപ്പുനൽകുന്നു.