
വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൻറെ സഹകരണത്തോടെ ‘ബ്ലൂവേവ്സ്’ ഒരുക്കുന്ന ‘പറന്നു കാണാം വയനാട്’പരിപാടി ഫെബ്രുവരി 13,14 തീയതികളിൽ നടക്കും. ചുരത്തിന് മുകളിലൂടെ പറന്ന് വയനാടിൻറെ സൗന്ദര്യമത്രയും ഒപ്പിയെടുക്കാൻ പാകത്തിനുള്ളതായിരിക്കും യാത്ര. ഈ ഹെലികോപ്റ്റർ റൈഡിന് ഇതിനകം തന്നെ നിരവധി ആളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നായിരിക്കും ഈ അഞ്ചു മിനിറ്റ് നീളുന്ന സുന്ദരമായ ആകാശ യാത്രയ്ക്ക് തുടക്കമിടുന്നത്. 3,199 രൂപയാണ് അതിസുന്ദരമായ ഈ യാത്രയ്ക്ക് ഈടാക്കുന്നത്. കുട്ടികളുടെ ഗ്രൂപ്പുകൾക്ക് ഇതിലും ഇളവുണ്ടാകും. വാലന്റൈൻസ് ദിനത്തിൽ പ്രണയിനികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. താമസസൗകര്യം വേണ്ടവർക്ക് ത്രീസ്റ്റാർ സൗകര്യങ്ങളോടെ താമസവും ഹെലികോപ്റ്ററിൽ ഫോട്ടോഷൂട്ടിനുള്ള അവസരവുമുണ്ടാകും. ലക്കിടി, പൂക്കോട് തടാകം, പശ്ചിമഘട്ട മലനിരകൾ, വൈത്തിരി തേയിലത്തോട്ടങ്ങൾ തുടങ്ങി വയനാടിൻറെ ഹൃദയ ഭാഗങ്ങളെല്ലാം ആസ്വദിക്കാനുള്ള രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് ഉറങ്ങിപ്പോയ വയനാടൻ ടൂറിസത്തെ പഴയതുപോലെ സജീവമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് – 9446694462, 7902744930