Tech
Trending

റെഡ്മി നോട്ട് 10 ശ്രേണിയിലെ നാലാമനായി S എത്തി

ചൈനീസ് ടെക് കമ്പനിയായ ഷഓമി മാർച്ചിലാണ്‌ റെഡ്മി നോട്ട് 10 ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചത്.മൂന്ന് ഫോണുകളുമായെത്തിയ പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിക്ക് മികച്ച വരവേൽപ്പ് ലഭിച്ചു. രണ്ട് മാങ്ങൾക്ക് ശേഷം റെഡ്മി നോട്ട് 10 ശ്രേണിയിലെ നാലാമനായി റെഡ്മി നോട്ട് 10S-നെ ഷഓമി വില്പനക്കെത്തിച്ചു.6 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള പതിപ്പിന് 14,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള പതിപ്പിന് 15,999 രൂപ എന്നിങ്ങനെയാണ്റെഡ്മി നോട്ട് 10S-ന്റെ വില. ഡീപ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന റെഡ്മി നോട്ട് 10S-ന്റെ വില്പന ഈ മാസം 18 മുതൽ ആമസോൺ ഇന്ത്യ, എംഐ.കോം, എംഐ ഹോം സ്റ്റോർ, റീറ്റെയ്ൽ ഷോപ്പുകൾ എന്നിവയിലൂടെ ആരംഭിക്കും.


ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് റെഡ്മി നോട്ട് 10S പ്രവർത്തിക്കുന്നത്. 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10S-ന്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും റെഡ്മി നോട്ട് 10S-നുണ്ട്.മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സർ ആണ് ഫോണിന്.എഫ് / 1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ (118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ കാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി നോട്ട് 10S-ന്.എഫ് / 2.45 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് മുൻ വശത്ത് ക്രമീകരിച്ചിരിക്കുന്നത്.33W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10S-ൽ.

Related Articles

Back to top button