
റിമോട്ട് ഹെൽത്ത് മോണിറ്ററിംഗ് സ്റ്റാർട്ടപ്പ്, ഡോസി പ്രൈം വെഞ്ചേഴ്സ് പാർട്ണേഴ്സ്, യുവർ നെസ്റ്റ് വെഞ്ച്വർ ക്യാപിറ്റൽ, ത്രീ വൺ ഫോർ ക്യാപിറ്റൽ എന്നിവയിൽനിന്ന് 12 കോടി രൂപ സമാഹരിച്ചു. അഞ്ചുവർഷം മുൻപാരംഭിച്ച ഈ സ്റ്റാർട്ട് മെഡിക്കൽ ഗ്രേറ്റ് കോൺടാക്ട്ലെസ് സെൻസറുകൾ വാഗ്ദാനം ചെയ്യുന്നു. 8000-10000 രൂപയാണ് ഇതിന്റെ വില.
ഹൃദയമിടിപ്പ്, ശ്വസനം, ഓക്സിജൻ സാച്ചുറേഷൻ, സ്ട്രെസ്സ് മാനേജ്മെൻറ് എന്നിവ തടസ്സപ്പെടുത്തുന്ന പ്രധാന കാരണങ്ങൾ കണ്ടെത്താൻ ഇത് ഡോക്ടർമാരെയും ക്ലിനിക്കുകളേയും സഹായിക്കുന്നു. മെത്തക്കടിയിൽ സ്ഥാപിച്ച ഈ കോൺടാക്ട്ലെസ് സെൻസർ ബാഹ്യ വയറുകളൊന്നും ഉപയോഗിക്കാതെ അല്ലെങ്കിൽ ഉപഭോക്താവിന്റെ ശരീരത്തിൽ സ്പർശിക്കാതെ ഹൃദയം രക്തം പമ്പ് ചെയ്യുമ്പോഴും, ശ്വസന സമയത്തും, ശ്വസന സമയത്ത് ശരീരം ഉൽപ്പാദിപ്പിക്കുന്ന മൈക്രോ വൈബ്രേഷനുകളിലൂടെയും തൽസമയമായി ഉപഭോക്താവിന്റെ ശരീരത്തിലെ ബോഡി വൈറ്റലുകൾ പിടിച്ചെടുക്കുന്നു.

ആരോഗ്യസംരക്ഷണം ഒരു അടിസ്ഥാന ആവശ്യകതയാണ്. എല്ലാവരും ഗുണനിലവാരമുള്ള പരിചരണം അർഹിക്കുന്നു. തീവ്രമായ ഗവേഷണ-വികസന നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി തങ്ങളുടെ ശ്രദ്ധ മികച്ച പരിചരണം ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ കഴിയുന്ന സൗകര്യപ്രദവും കൃത്യവും ചെലവുകുറഞ്ഞതുമായ മാർഗ്ഗം സൃഷ്ടിക്കുക എന്നതാണെന്നും ഒരു ബില്യൻ ജീവിതത്തെ സ്പർശിക്കാനുള്ള തങ്ങളുടെ യാത്രയിൽ പ്രൈംവിപി, യുവർനെസ്റ്റ്,ത്രീ വൺ ഫോർ എന്നീ മികച്ച ഉൽപ്പന്ന ചിന്തകരിൽനിന്നും വിപണി വിദഗ്ധരിൽ നിന്നും പിന്തുണ ലഭിക്കുന്നതിൽ സന്തുഷ്ടരാണെന്ന് ഡോസി സിഇഒയും സഹസ്ഥാപകനുമായ മുഡിത് ദാൻഡ്വേറ്റ് പറഞ്ഞു.
ഇന്ത്യയിൽ രൂപകല്പനചെയ്ത് നിർമ്മിച്ച സെൻസറുകൾ ഉപയോഗിച്ച്, ബാംഗ്ലൂരിലെ നിംഹാൻസ്, ശ്രീ ജയദേവ ഇൻസ്റ്റ്യൂട്ട് എന്നിവയുൾപ്പെടെയുള്ള ആശുപത്രികളുമായി സഹകരിച്ച് നടത്തിയ ആഴത്തിലുള്ള ഗവേഷണങ്ങൾക്ക് ശേഷമാണ് ഡോസി വികസിപ്പിച്ചത്. ഈ പുതിയ ഫണ്ട് ഉപയോഗിച്ച് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ തകരാറുകൾ കണ്ടെത്താനായി സെൻസറുകൾ വികസിപ്പിക്കാനും സ്ട്രോക്കിന് മുമ്പ് രോഗി വിവരമറിയിക്കുന്ന സംവിധാനം വികസിപ്പിക്കുവാനും കമ്പനി തയ്യാറെടുക്കുന്നു.
നിലവിൽ 30ലധികം ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇതിനകം തന്നെ ഡോസി ഉപയോഗിക്കുന്നുണ്ട്. ഒപ്പം വിപണിയിൽ 5000 സജീവ ഉപകരണങ്ങളുമുണ്ട്.