
എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെയും ലയനത്തിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അനുമതി നല്‍കി.രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്‌സി കഴിഞ്ഞ ഏപ്രിലിലാണ് മാതൃകമ്പനിയായ ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനുമായി ലയിക്കുന്നകാര്യം പ്രഖ്യാപിച്ചത്.കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ട്രിബ്യൂണല്‍ എന്നിവയുടെയും ഓഹരി ഉടമകളുടെയും അനുമതി ലഭിച്ചാല്‍ ലയനം യാഥാര്‍ഥ്യമാകും.ലയനം യാഥാര്‍ഥ്യമാകുന്നതോടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി എച്ച്ഡിഎഫ്‌സി ബാങ്ക് മാറും.ലയന കരാര്‍ പ്രകാരം എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ 25 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും. ഇതുപ്രകാരം എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41ശതമാനം ഓഹരികള്‍ സ്വന്തമാകും.എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി 1,350 രൂപയിലും എച്ച്ഡിഎഫ്‌സിയുടെ ഓഹരി 2,200 രൂപ നിലവാരത്തിലുമാണ് തിങ്കളാഴ്ച വ്യാപാരം നടത്തിയത്.