Big B
Trending

വിപണിമൂല്യം 5 ലക്ഷം കോടി രൂപ മറികടന്ന് എച്ച്ഡിഎഫ്സി ലിമിറ്റഡ്

രാജ്യത്തെ പ്രമുഖ ഭവനവായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വിപണി മൂല്യം 5 ലക്ഷം കോടി രൂപ മറികടന്നിരിക്കുകയാണ്. ഓഹരിവില എക്കാലത്തെയും ഉയർന്ന നിലവാരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയത്.


കമ്പനിയുടെ ഓഹരി വില മുൻ ദിവസങ്ങളിലെ ക്ലോസിങ് നിരക്കിനേക്കാൾ 1.5 ശതമാനമാണ് വെള്ളിയാഴ്ച ഉയർന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5.03 ലക്ഷം കോടി രൂപയായി. ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആറാമത്തെ കമ്പനിയാണ് എച്ച്ഡിഎഫ്സി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ് തുടങ്ങിയ കമ്പനികളാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ നിന്ന് 90 ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായ നേട്ടം.

Related Articles

Back to top button