Tech
Trending

സാംസങ് ഗാലക്‌സി S21 FE എത്തി

ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് ഗാലക്‌സി S21 FE സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ വില്പനക്കെത്തിയ ഗാലക്‌സി S20 FEയുടെ പരിഷ്കരിച്ച പതിപ്പാണ് പുതിയ ഗാലക്‌സി S21 FE.ഗാലക്‌സി S21 FEയുടെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 54,999 രൂപയും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 58,999 രൂപയുമാണ് വില.ഗ്രാഫൈറ്റ്, ലാവെൻഡർ, ഒലിവ്, വെള്ള നിറങ്ങളിൽ വാങ്ങാവുന്ന സാംസങ് ഗാലക്‌സി S21 FEയുടെ വില്പന ചൊവ്വാഴ്ച (ജനുവരി 11) ആമസോൺ, സാംസങ് വെബ്‌സെറ്റുകളിലൂടെയും പ്രമുഖ ഓൺലൈൻ പോർട്ടലുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമായ വൺ UI 4ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി S21 FEയ്ക്ക് 6.4-ഇഞ്ച് ഫുൾ-HD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ്. 120Hz റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ് ഡിസ്‌പ്ലേയെ സംരക്ഷിക്കുന്നത്. 5nm എക്‌സിനോസ് 2100 SoC ആണ് പ്രോസസ്സർ.12 മെഗാപിക്സൽ പ്രൈമറി സെൻസറും (എഫ്/1.8 വൈഡ് ആംഗിൾ ലെൻസ്), 12 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും, 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും ചേർന്ന ട്രിപ്പിൾ ക്യാമറയാണ് സാംസങ് ഗാലക്‌സി S21 FEയ്ക്ക്. മുൻവശത്ത് എഫ്/2.2 ലെൻസുള്ള 32-മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഒരുക്കിയിരിക്കുന്നത്.25W സൂപ്പർ-ഫാസ്റ്റ് വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ഫാസ്റ്റ് ചാർജിംഗ്, റിവേഴ്സ് ചാർജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 4,500mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

Related Articles

Back to top button