Tech
Trending

റാം വലുപ്പത്തിൽ റെക്കോർഡുമായി അസ്യൂസ് റോഗ് ഫോൺ 5 എത്തുന്നു

അസ്യൂസിന്റെ പുത്തൻ ഗെയിമിംഗ് സ്മാർട്ട്ഫോൺ അസ്യൂസ് റോഗ് ഫോൺ 5 മാർച്ച് 10-ന് വിപണിയിലെത്തും. 18 ജിബി റാം ശേഷിയുമായാണ് അസ്യൂസ് റോഗ് ഫോൺ 5 എത്തുക എന്നാണ് സൂചന. ഇത് ശരിയാണെങ്കിൽ ഇതുവരെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവുമധികം റാം ശേഷിയുള്ളത് ഈ ഫോണിനാകും. 16 ജിബി വരെയാണ് നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും വലിയ റാം ശേഷി.


ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസസറായിരിക്കും ഫോണിന് കരുത്ത് പകരുക. 6.75 ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ നൽകിയിരിക്കുന്ന ഈ ഫോൺ ആൻഡ്രോയ്ഡ് 11 ഒഎസിലായിരിക്കും പ്രവർത്തിക്കുക എന്നാണ് സൂചന. ഗെയിമിംഗ് ഫോണുകൾക്ക് അനുയോജ്യമായ വിധത്തിൽ 6000 എംഎഎച്ച് ബാറ്ററി ശേഷി ഫോണിനുണ്ടാകും. 65 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.മാർച്ച് 10ന് വൈകുന്നേരം 4.15 നാണ് ഫോൺ പുറത്തിറക്കുക. അസ്യൂസിന്റെ വെബ്സൈറ്റിൽ റോഗ് ഫോൺ 5ന്റെ പ്രത്യേക പേജ് ലൈവ് ആയിട്ടുണ്ട്.

Related Articles

Back to top button