Auto
Trending

ഹീറോ-ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടുക്കെട്ടിൽ എക്‌സ്440 ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ ഒരു ബൈക്ക് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളിലൊന്നായ ഹീറോയുടെ കൈപിടിച്ചാണ് ഹാര്‍ലിയുടെ പുതിയ എക്‌സ്440-യുടെ വരവ്. ഈ കൂട്ടുക്കെട്ടിന്റെ അടിസ്ഥാനത്തിലെത്തുന്ന ആദ്യ മോഡലാണ് എക്‌സ്440. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശിപ്പിച്ച ബൈക്ക് ജൂലായ് മൂന്നാം തിയതി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ലിയുടെ പതിവ് ക്രൂയിസര്‍ രീതിയില്‍ നിന്ന് മാറി റോഡ്‌സ്റ്റര്‍ രൂപത്തിലാണ് എക്‌സ്440 എത്തുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഡി.ആര്‍.എല്‍ സിട്രിപ്പ്, യു.എസ്.ഡി. ഫോര്‍ക്ക്, അലോയി വീല്‍, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, താരതമ്യേന നീളം കൂടിയ ഹാന്‍ഡില്‍ ബാര്‍ എന്നിവയാണ് ആദ്യ കാഴ്ചയില്‍ ഈ വാഹനത്തെ അലങ്കരിക്കുന്ന ഭാഗങ്ങള്‍. ഫ്‌ളാറ്റായിട്ടുള്ള സിംഗിള്‍ സീറ്റാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.തീര്‍ത്തും പുതുമയുള്ള ഡിസൈനിലാണ് പെട്രോള്‍ ടാങ്ക് ഒരുങ്ങിയിരിക്കുന്നത്. അല്‍പ്പം പിന്നിലേക്ക് വലിഞ്ഞാണ് ഫുട്ട് സ്റ്റെപ്പുകള്‍ നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ബ്ലാക്ക് നിറത്തിലാണ് എന്‍ജിന്‍ റൂമും മറ്റും ഒരുക്കിയിരിക്കുന്നത്. ലൈറ്റ് ബാര്‍ പോലെയാണ് ടെയ്ല്‍ ലൈറ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് നല്‍കിയിരിക്കുന്നത്.440 സി.സി. ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എക്‌സ്440-യില്‍ കരുത്തേകുന്നതെന്നാണ് വിവരം. എന്‍ജിന്‍ പവര്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 30 ബി.എച്ച്.പി. പവറും 40 എന്‍.എം. ടോര്‍ക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ള സവിശേഷ ഫീച്ചറുകളും വില ഉള്‍പ്പെടെയുള്ള വിവരങ്ങളും അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button