
ആഗോള സമ്പന്നരിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് വീണ്ടും വാറൻ ബഫറ്റ്. നിക്ഷേപ സ്ഥാപനമായ ബെർക് ഷെയർ ഹാത് വെയുടെ ചെയർമാനായ ബഫറ്റിന്റെ ആസ്തി 100.4 ബില്യൺ ഡോളറായി ഉയർന്നതോടെയാണ് 100 ബില്യൺ ക്ലബിൽ അംഗമായ ആറുപേരിൽ ഒരാളായി അദ്ദേഹം വീണ്ടുമെത്തിയത്.

ജെഫ് ബെസോസ്, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് എന്നിവരുൾപ്പെടയുള്ളവരാണ് നിലവിൽ ഈ ഗണത്തിലുള്ളത്.ടെക്നോളജി ഭീമന്മാർ കയ്യടക്കിയ സ്ഥാനം തിരിച്ചുപിടിച്ചാണ് പ്രമുഖ ഓഹരി നിക്ഷേപകനും 90കാരനുമായ ബഫറ്റ് ഈ നേട്ടംകൈവരിച്ചത്.നേരത്തെ 192 ബില്യൺ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന ബഫറ്റ് 2006നുശേഷം 37 ബില്യൺ ഡോളർ ജീവികാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരുന്നു.