Auto
Trending

620 കിലോമീറ്റർ റേഞ്ചിൽ പുതിയ ഇവിയുമായി പോൾസ്റ്റാർ

പോൾസ്റ്റാർ അവരുടെ രണ്ടാമത്തെ പ്രൊഡക്ഷന്‍ വേരിയന്റായ പോൾസ്റ്റാർ 3 അവതരിപ്പിച്ചു.ഉയർന്ന കിലോവാട്ട് ചാർജിങ് റേറ്റുള്ള ബാറ്ററി പാക്കിന് 620 കിലോമീറ്റർ വരെ കൈവരിക്കാനുള്ള ഉയർന്ന ശേഷിയുണ്ട്.പോൾസ്റ്റാർ1, 2 എന്നീ പ്രോട്ടോടൈപ് മോഡലുകൾ വോൾവോ കൺസെപ്റ്റ് വാഹനങ്ങളുടെ രൂപം അടിസ്ഥാനപ്പെടുത്തി നിർമിച്ചവയായിരുന്നു. എന്നാൽ പൂർണമായി പുതിയ രീതിയിൽ നിർമിച്ച പോൾസ്റ്റാർ 3 ഒരു യഥാർഥ പ്രൊഡക്ഷൻ മോഡലാണ്.വോൾവോയുടെ ഏറ്റവും പുതിയ എസ്പിഎ2 പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കപ്പെട്ടിട്ടുള്ളത്.എൻവിടിയ ഡ്രൈവ് കോർ കംപ്യൂട്ടർ ഉൾപ്പെടെ ഏറെ ആധുനികമായി തന്നെയാണ് ഈ ഇലക്ട്രിക് കാർ വിപണിയിലെത്തുന്നത്.വാഹനത്തിന്റെ വിവിധ സംവിധാനങ്ങളുടെ കേന്ദ്രീകൃത തലച്ചോർ ഈ കംപ്യൂട്ടറായിരിക്കും. 5 ക്യാമറകളും 12 എക്സ്റ്റേണൽ സെൻസറും ഉൾപ്പെടെ 5 റഡാർ മൊഡ്യൂൾ സന്നാഹവും വോൾവോയുടെ സുരക്ഷ സംവിധാനത്തിലെ സോഫ്റ്റ്‌വെയറും ഈ വാഹനത്തിലുണ്ട്.

വോൾവോയുടെ ട്രേഡ്മാർക്കായ ഥോർഹാമർ ടൈപ്പ് എൽഇഡി ഡേടൈം റണ്ണിങ് ലാംപ് വാഹനത്തിലുണ്ട്. 21 ഇഞ്ച് അലോയ് വീലുകൾ, സ്റ്റാൻഡേഡായും 22 ഇഞ്ച് ഓപ്ഷണലായും ലഭിക്കും. ടെസ്‌ല മോഡലുകളിലേതിനു സമാനമായി ഉള്ളിൽ നിന്നും പുറത്തേക്ക് വലിച്ചെടുക്കുന്ന വിധത്തിലുള്ള ഡോർ ഹാൻഡ്‌ൽ എന്നിവയും ഉണ്ടായിരിക്കും. പനരോമിക് സൺറൂഫ് പോലെയുള്ള ആഡംബര സന്നാഹങ്ങൾ ഉൾപ്പെടെ ക്രമീകരിച്ച വാഹനം ഉടൻ തന്നെ നിർമാണം ആരംഭിക്കുമെന്നാണ് പ്രാരംഭ സൂചനകൾ.ഇരട്ട ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 489 എച്ച്പി മുതൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. പിന്നിൽ ഘടിപ്പിച്ച വിധത്തിലുള്ള ഓൾവീൽഡ്രൈവ് സന്നാഹമാണ് വാഹനത്തിനുള്ളത്. കൂടുതൽ കരുത്ത് പിൻചക്രങ്ങളിലേക്ക് ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. 5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ള വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 210 കിലോമീറ്ററുകളായി നിജപ്പെടുത്തിയിട്ടുണ്ട്. പെർഫോമൻസ് പാക്ക് ചേർക്കുന്നതിലൂടെ 517 എച്ച്പി – 910 എൻഎം ശേഷി വരെ കരുത്ത് ഉയർത്താനും വാഹനത്തിന് സാധിക്കും.

Related Articles

Back to top button