Big B
Trending

ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധന

മാർച്ചിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ. 1.23 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്.കഴിഞ്ഞവർഷം ഇതേ മാസത്തെ വരുമാനമായി താരതമ്യംചെയ്യുമ്പോൾ 27ശതമാനമാണ് വർധന.ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇത്രയും വരുമാനം ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ആറുമാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കുമുകളിലാണ്.


കേന്ദ്ര ജിഎസ്ടി വഴി 22,973 കോടി രൂപയും സംസ്ഥാന ജിഎസ്ടിവഴി 29,329 കോടി രൂപയും സംയോജിത ജിഎസ്ടി(ഐജിഎസ്ടി)വഴി 62,842 കോടി രൂപയും സെസുവഴി 8,757 കോടി രൂപയുമാണ് സമാഹരിച്ചത്.സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ (-)41ശതമാനവും രണ്ടാം പാദത്തിൽ (-)8ശതമാനവും മൂന്നാം പാദത്തിൽ 8 ശതമാനവും നാലാം പാദത്തിൽ 14ശതമാനവുമാണ് ജിഎസ്ടി വരുമാനത്തിലെ വളർച്ച.കോവിഡിന്റെ സാമ്പത്തികാഘാതത്തിൽനിന്നുള്ള തിരിച്ചുവരവിന്റെ ലക്ഷണമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Related Articles

Back to top button