Auto
Trending

പഴയ വാഹനങ്ങൾക്കും പുതിയ നികുതി

രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി പഴയ വാഹനങ്ങൾക്കും ഹരിത നികുതി ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾക്കായുള്ള നിർദ്ദേശം കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ചു കഴിഞ്ഞു.


മലിനീകരണം അധികമുണ്ടാക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും ഇലക്ട്രിക്, സിഎൻജി വാഹനങ്ങളിലേക്ക് അധികമായി ആളുകളെ ആകർഷിക്കുകയുമാണ് ഈ പുതിയ നീക്കത്തിന്റെ ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളിലെ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാനുള്ള നയത്തിനും മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്. 2017 ജനുവരി മുതൽ കേരളത്തിൽ ഹരിത നികുതിയുണ്ട്. എന്നാൽ കേന്ദ്രം പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോൾ കേരളത്തിലും അതനുസരിച്ചുള്ള മാറ്റങ്ങൾ വരും.

Related Articles

Back to top button