Auto
Trending

വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ നിറക്കാനുള്ള സ്റ്റേഷന്‍ വരുന്നു

വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമായി നല്‍കുന്ന സ്റ്റേഷന്‍ രാജ്യത്താദ്യമായി ഗുജറാത്തിലെ വഡോദരയില്‍ തുടങ്ങുന്നു. സ്റ്റേഷന് പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതിനല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (ഐ.ഒ.സി.) സ്റ്റേഷന്‍ തുടങ്ങിയത്. 24 മണിക്കൂറില്‍ 75 ബസുകള്‍ക്ക് ഹൈഡ്രജന്‍ നിറയ്ക്കാവുന്ന സംവിധാനമാണ് വഡോദരയില്‍ തുടങ്ങുന്നത്. ടാറ്റയുടെ രണ്ടു ബസുകള്‍ വൈകാതെ ഓടിത്തുടങ്ങും. 99.9 ശതമാനം ശുദ്ധമായ ഹൈഡ്രജന്‍ ഐ.ഒ.സി.യുടെ ഗുജറാത്ത് റിഫൈനറിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വാഹനങ്ങളിലെ ഉപയോഗത്തിനായി ഇതുവീണ്ടും ശുദ്ധീകരിക്കും.വൈകാതെ കൊച്ചിയിലും ഗുജറാത്തിലെ ജാംനഗറിലും സ്ഥാപിക്കാന്‍ ആലോചനയുണ്ട്.തീയോ ചോര്‍ച്ചയോ ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷാസംവിധാനങ്ങള്‍ സ്വയംപ്രവര്‍ത്തിക്കുന്ന രീതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പെസോ ജോയിന്റ് ചീഫ് കണ്‍ട്രോളർ ഓഫ് എക്‌സ്പ്ലോസീവ്‌സ് ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു.ഹൈഡ്രജന്‍ ഉത്പാദനത്തില്‍ രാജ്യത്തെ ആഗോളഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇന്ധനക്ഷമതയും കൂടുതലുണ്ട്. ഇന്ത്യയില്‍ ആദ്യമായതിനാല്‍ കംപ്രസര്‍, വലിയ സിലിന്‍ഡറുകള്‍ തുടങ്ങിയവയെല്ലാം അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. വാഹനങ്ങളിലും പ്രത്യേകടാങ്കുകള്‍ വേണ്ടിവരും. തുടക്കമായതിനാല്‍ ഇതിനു വന്‍ ചെലവുണ്ട്. ഉത്പാദനവും ആവശ്യവും കൂടുന്നതോടെ ചെലവു കുറയുമെന്നാണു പ്രതീക്ഷ.വഡോദരയിലെ ഹൈഡ്രജന്റെ നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Back to top button