Tech
Trending

‘പബ്ജി:ന്യൂ സ്റ്റേറ്റ്’ ആഗോള തലത്തിൽ അവതരിപ്പിച്ചു

ദക്ഷിണ കൊറിയൻ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റൺ ‘പബ്ജി:ന്യൂ സ്റ്റേറ്റ്’എന്ന പേരിൽ പുതിയ ഗെയിം അവതരിപ്പിച്ചു. ഇന്ത്യയുൾപ്പടെ 200 ൽ അധികം രാജ്യങ്ങളിൽ ഗെയിം ലഭിക്കും. ഈ വരും തലമുറ ബാറ്റിൽ റോയേൽ ഗെയിം ഐഓഎസ് ആൻഡ്രോയിഡ് പ്ലാറ്റ് ഫോമുകളിൽ ലഭ്യമാവും.പബ്ജി സ്റ്റുഡിയോസ് ആണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. സൗജന്യമായി കളിക്കാൻ സാധിക്കുന്ന പബ്ജി: ന്യൂ സ്റ്റേറ്റിൽ 17 വ്യത്യസ്ത ഭാഷകൾ ലഭ്യമാവും. പബ്ജി: ന്യൂ സ്റ്റേറ്റ് യൂട്യൂബ് ചാനലിൽ ഗെയിമിന്റെ ട്രെയിലർ ലഭ്യമാണ്.നേരത്തെ ആഗോള തലത്തിൽ ലഭ്യമായിരുന്ന പബ്ജി മൊബൈൽ ഗെയിം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് അവതരിപ്പിക്കപ്പെട്ട ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യയിൽ, ഇന്ത്യൻ ഉപഭോക്താക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് പബ്ജി ആരാധകർക്ക് കനത്ത നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ ആഗോള തലത്തിൽ പുതിയ ഗെയിം എത്തുന്നതോടെ പബ്ജിയ്ക്ക് പഴയ പ്രതാപം വീണ്ടെടുക്കാനായേക്കും.പബ്ജി: ന്യൂ സ്റ്റേറ്റിൽ ബാറ്റിൽ റോയേൽ ഉൾപ്പടെ മൂന്ന് വ്യത്യസ്ത ഗെയിം പ്ലേ മോഡുകളാണുള്ളത്. 4 Vs 4 ഡെത്ത് മാച്ച്, ട്രെയിനിങ് ഗ്രൗണ്ട് എന്നിവയാണ് മറ്റുള്ളവ.ഇതിലെ പ്രതിമാസ സർവൈവർ പാസുകൾ വഴി കളിക്കാർക്ക് വിവിധ ഗെയിം റിവാർഡുകൾ തുറക്കാൻ സാധിക്കും.

Related Articles

Back to top button