Big B
Trending

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കര്‍ശന നടപടികളുമായി മൂന്നോട്ടുപോകുമെന്ന് വ്യക്തമായതോടെ രൂപയുടെ മൂല്യം റെക്കോഡ് ഇടിവ് നേരിട്ടു.യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.85 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. തുടര്‍ച്ചയായി മൂന്നാമതും യുഎസ് കേന്ദ്ര ബാങ്ക് മുക്കാല്‍ ശതമാനം നിരക്ക് ഉയര്‍ത്തിയതും ഭാവിയിലും പലിശ വര്‍ധന തുടരുമെന്ന് വ്യക്തമാക്കിയതുമാണ് രൂപയെ ബാധിച്ചത്.നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ഡോളര്‍ സൂചിക ഒരു ശതമാനം ഉയര്‍ന്ന് രണ്ട് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിലവാരമായ 111.60ലെത്തി. 2024 വരെ നിരക്ക് കുറയ്ക്കില്ലെന്നും 4.6ശതമാനംവരെ നിരക്ക് വര്‍ധന തുടരുമെന്നുമാണ് വിലയിരുത്തല്‍.അതേസമയം, രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ നടത്തുന്ന ശ്രമങ്ങൾ നടത്തുന്നുണ്ട്.

Related Articles

Back to top button