Big B
Trending

ഉള്ളി കയറ്റുമതിക്കുമേൽ നിരോധനമേർപ്പെടുത്തി സർക്കാർ

ഏപ്രിൽ – ജൂലൈ കാലയളവിൽ കയറ്റുമതി 30% ഉയർന്നതിനാൽ പ്രധാന ഭക്ഷ്യ ഘടകമായ ഉള്ളിക്ക് രാജ്യത്തിനകത്ത് വരുംദിവസങ്ങളിൽ ക്ഷാമം അനുഭവപ്പെടുമെന്നതിനാൽ സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചു. എല്ലാത്തരം ഉള്ളി കയറ്റുമതിയും ഉടമ്പടി പ്രാബല്യത്തിൽ വരുന്നതോടെ നിരോധിക്കപ്പെടുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. ട്രാൻസിഷണൽ എഗ്രിമെന്റിനു കീഴിലുള്ള വ്യവസ്ഥകൾ ഈ വിജ്ഞാപനം പ്രകാരം ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്. 328 മില്യൻ ഡോളർ വിലമതിക്കുന്ന പുതിയ ഉള്ളിയും 112.3 മില്യൺ ഡോളർ വിലമതിക്കുന്ന ഉണങ്ങിയ ഉള്ളിയും ഇക്കഴിഞ്ഞ കാലയളവിൽ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഏപ്രിൽ – ജൂലൈ കാലയളവിൽ ബംഗ്ലാദേശിലേക്ക് മാത്രമുള്ള ഉള്ളി കയറ്റുമതിയും 158 ശതമാനം ഉയർന്നിരുന്നു.


ഓഗസ്റ്റിൽ ഉള്ളിയുടെ മൊത്ത, ചില്ലറ വിൽപ്പന വിലകൾ യഥാക്രമം 35%, 4% എന്നിങ്ങനെ കുറവ് രേഖപ്പെടുത്തിയപ്പോളാണ് പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ ഉള്ളിയുടെ ചില്ലറ വിൽപ്പന വില 40 രൂപയാണ്.
ഈ പുതിയ നിരോധനത്തിനു സമാനമായി കഴിഞ്ഞ വർഷം സെപ്റ്റംബർ 29ന് സർക്കാർ ഉള്ളി കയറ്റുമതി നിരോധിക്കുകയും രാജ്യവ്യാപകമായി സ്റ്റോപ്പ് പരിധി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ആ നിരോധനത്തിനു അഞ്ച് മാസങ്ങൾക്കിപ്പുറം സർക്കാർ മാർച്ച് 15 മുതൽ ഉള്ളി വിതരണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒപ്പം അധികമായ മഴയും വെള്ളപ്പൊക്കവും വും ഈ ഗാരിഫ് വിളയുടെ ഉൽപ്പാദനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button