Big B
Trending

സർക്കാർ ബോണ്ടുകളിൽ എല്ലാവർക്കും നിക്ഷേപിക്കാനുള്ള സൗകര്യമൊരുക്കി ആർബിഐ

സർക്കാർ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ചെറുകിട നിക്ഷേപകർക്ക് നേരിട്ട് നിക്ഷേപിക്കാനുള്ള സൗകര്യമൊരുക്കി ആർബിഐ. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉടനെ പുറത്തിറക്കും.

പ്രൈമറി, സെക്കൻഡറി വിപണികൾ വഴി നിക്ഷേപിക്കാനുള്ള അവസരമായിരിക്കും ലഭിക്കുക. കമ്പനി കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതുപോലെ ഇഷ്യു സമയത്തും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയും ഇടപാട് നടത്താം. ‘റീട്ടെയിൽ ഡയറക്ട്’ എന്നായിരിക്കും നിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോം അറിയപ്പെടുക.വായ്പാവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടുകൂടി സർക്കാർ സെക്യൂരിറ്റികളിൽ വ്യക്തികൾക്കും നിക്ഷേപിക്കാനുള്ള സൗകര്യം നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യയും ചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button