Big B
Trending

ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ നടപടികൾ സർക്കാർ പ്രഖ്യാപിച്ചു

ഉപഭോക്തൃ ചെലവുകളും മൂലധന ചെലവുകളും വർദ്ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക നടപടികൾ ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. രാജ്യത്ത് കോവ്ഡി വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യം കരകയറുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി എന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി ക്യാഷ് വൗച്ചർ സ്കീം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ എൽടിസി സ്കീമിന് കീഴിൽ ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെയാകും ലീവ് എൻക്യാഷ്മെൻറായി നൽകുക. ഈ തുക പൂർണമായും നികുതിയിളവും ലഭിക്കും. ഡിജിറ്റൽ ഇടപാടുകളിൽ മാത്രമേ ജി എസ് ടി ഇൻവോയ്സ് അനുവദിക്കൂ. 5675 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി സ്കീം നടപ്പാക്കുന്നതിനായി 1900 കോടി രൂപയും വിനിയോഗിക്കും.
ഇതിനുപുറമേ 1200 കോടി രൂപയുടെ പലിശരഹിത വായ്പാ സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. 50 വർഷത്തിനകം ഇത് തിരിച്ചടച്ചാൽ മതി. ഇതിൽ 200 കോടി രൂപ വീതം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് 450 കോടി രൂപ വീതം നൽകും. ബാക്കിവരുന്ന 7500 കോടി രൂപയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിക്കുക.
സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമിന് കീഴിൽ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പ്രീപെയ്ഡ് റുപേ കാർഡിന്റെ രൂപത്തിൽ 10000 രൂപ പലിശ രഹിത അഡ്വാൻസ് നൽകും. ഇത് മാർച്ച് 31നകം ചെലവഴിക്കണം.

Related Articles

Back to top button