Big B
Trending

നിരക്കുയര്‍ത്തലിൽ തളർന്ന് സൂചികകൾ

ആര്‍ബിഐയുടെ അപ്രതീക്ഷിത നിരക്ക് വര്‍ധന വിപണിയെ തകര്‍ത്തു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം കാത്തിരിക്കുന്ന നിക്ഷേപകര്‍ക്ക് തിരിച്ചടിയായി ആര്‍ബിഐയുടെ നീക്കം.സെന്‍സെക്‌സ് 1,307 പോയന്റ് ഇടിഞ്ഞ് 55,669ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 391 പോയന്റ് നഷ്ടത്തില്‍ 16,678 നിലവാരത്തിലെത്തി. ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് എന്നീ ഓഹരികള്‍ നാലുശതമാനം താഴ്ന്നു. ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി എന്നീ ഓഹരികള്‍ മൂന്നുശതമാനത്തോളം നഷ്ടംനേരിട്ടു.ബാങ്ക്, ബാങ്കിതര ധനകാര്യ സേവനം, ഭവനവായ്പ, ഓട്ടോ, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളാണ് കനത്ത നഷ്ടംനേരിട്ടത്.എല്‍ഐസിയുടെ ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള ആദ്യദിവസംതന്നെ വിപണിയില്‍ ഇടിവുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. അതേസമയം, റീട്ടെയില്‍ വിഭാഗത്തില്‍ മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ആദ്യദിനത്തില്‍ ലഭിച്ചത്.

Related Articles

Back to top button