Tech

ഗൂഗിൾ ട്രാന്‍സ്ലേറ്ററില്‍ 24 പുതിയ ഭാഷകള്‍ കൂടി

ഗൂഗിള്‍ ട്രാന്‍സ് ലേറ്ററില്‍ 24 പുതിയ ഭാഷകളില്‍ കൂടി തര്‍ജ്ജമ ചെയ്യാന്‍ സാധിക്കും. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഇത് അവതരിപ്പിച്ചത്.പുതിയ മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഈ സൗകര്യമൊരുക്കിയത്. പുതിയ ഭാഷകളില്‍ എട്ടെണ്ണം ഇന്ത്യയില്‍ ഉപയോഗിക്കുന്നവയാണ്.ആസാമീസ് (വടക്കുകിഴക്കന്‍ ഇന്ത്യ), ഭോജ്പുരി (ഉത്തരേന്ത്യ), ഡോഗ്രി (ഉത്തരേന്ത്യ), കൊങ്കണി, മൈഥിലി (ഉത്തരേന്ത്യ), മണിപ്പൂരി (വടക്കുകിഴക്കന്‍ ഇന്ത്യ), മിസോ (വടക്കുകിഴക്കന്‍ ഇന്ത്യ), സംസ്‌കൃതം എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ളവ.പുതിയ ഭാഷകള്‍ കൂടിയെത്തിയതോടെ ഗൂഗിള്‍ ട്രാന്‍സ് ലേറ്ററില്‍ തര്‍ജ്ജമ ചെയ്യാന്‍ സാധിക്കുന്ന ഭാഷകളുടെ എണ്ണം 133 ആയി വര്‍ധിച്ചു. സീറോ ഷോട്ട് മെഷീന്‍ ട്രാന്‍സ് ലേഷന്‍ സംവിധാനം ഉപയോഗിച്ച് ചേര്‍ത്ത ആദ്യ ഭാഷകളാണിവ. ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ മികച്ചതാണെന്ന് പറയാനാവില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

Related Articles

Back to top button