Tech
Trending

പുതിയ മള്‍ട്ടി സെര്‍ച്ച് സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍

ഗൂഗിള്‍ പുതിയ മള്‍ട്ടി സെര്‍ച്ച് സംവിധാനം അവതരിപ്പിച്ചു. ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണിത്. ഇതുവഴി കൂടുതല്‍ കൃത്യമായ സെര്‍ച്ച് റിസല്‍ട്ടുകള്‍ ലഭിക്കും. നിലവില്‍ ഇമേജ് സെര്‍ച്ച് എന്നൊരു സംവിധാനമുണ്ട്. ഇതില്‍ ചിത്രങ്ങള്‍ നല്‍കിയും തിരയാന്‍ സാധിക്കും. എന്നാല്‍ മള്‍ട്ടി സെര്‍ച്ച് സംവിധാനം വ്യത്യസ്തമാണ്.നിങ്ങള്‍ക്ക് ഒരു വസ്തുവിനെ കുറിച്ചുള്ള വിവരം അറിയുന്നതിന് ആ വസ്തുവിന്റെ ചിത്രം അപ് ലോഡ് ചെയ്ത് അതിനെ കുറിച്ച് എന്താണ് അറിയേണ്ടത് എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യാം. നിങ്ങള്‍ക്ക് ആവശ്യമായ വിവരം എന്താണോ അത് കൂടുതല്‍ കൃത്യമായി അറിയാന്‍ സാധിക്കും.യുഎസില്‍ ഇംഗ്ലീഷ് ഭാഷയില്‍ ബീറ്റാ ഫീച്ചര്‍ ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ, ഐഓഎസ് ഉപകരണത്തിലോ ഗൂഗിള്‍ ആപ്പ് തുറക്കുക. ശേഷം ലെന്‍സ് ക്യാമറ ഐക്കണ്‍ തിരഞ്ഞെടുക്കുക. ഇതില്‍ നിങ്ങള്‍ നേരത്തെ എടുത്തുവെച്ച സ്‌ക്രീന്‍ഷോട്ട് അപ് ലോഡ് ചെയ്യാനും പുതിയ ചിത്രം എടുക്കാനും സാധിക്കും.ശേഷം മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ ‘ആഡ് റ്റു യുവര്‍ സെര്‍ച്ച്’ ബട്ടന്‍ കാണാം. അത് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് അറിയേണ്ട വിവരമെന്താണെന്ന് ടൈപ്പ് ചെയ്യുക.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലുണ്ടായ തങ്ങളുടെ നേട്ടങ്ങളിലൂടെയാണ് ഇത് സാധ്യമായത് എന്നും കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ നിങ്ങള്‍ക്ക് ചുറ്റമുള്ള ലോകത്തെ മനസിലാക്കുന്നത് ഇതിലൂടെ എളുപ്പമാവുന്നുവെന്ന് ഗൂഗിള്‍ പറഞ്ഞു.’മം’ (MUM) എന്ന പുതിയ എഐ സെര്‍ച്ച് മോഡലിന്റെ സഹായത്തോടെ ഇത് ഇനിയും മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുകയാണ് തങ്ങളെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button