Tech
Trending

ഗൂഗിള്‍ ആപ്പുകള്‍ക്ക് അടിമുടി മാറ്റം വരുന്നു

ടാബ്‌ലെറ്റുകളിലെ ഗൂഗിള്‍ ആപ്പുകളെ അടിമുടി പരിഷ്‌കരിക്കാനൊരുങ്ങി ഗൂഗിള്‍.ഗൂഗിള്‍ ക്രോം, ഗൂഗിള്‍ മാപ്പ്, ജി മെയില്‍, ഗൂഗിള്‍ ഡ്യുവോ, കാല്‍കുലേറ്റര്‍, യൂട്യൂബ് മ്യൂസിക്, ഫയല്‍സ് ആപ്പ്, ഫാമിലി ലിങ്ക് ആപ്പ് ഉള്‍പ്പടെയുള്ള ഗൂഗിള്‍ ആപ്പുകളില്‍ ഈ മാറ്റം പ്രകടമാവും. ഇതില്‍ ചില ആപ്പുകളില്‍ വരാന്‍ പോകുന്ന ചില മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.ക്രോം ബ്രൗസര്‍- മള്‍ടി ടാസ്‌കിങ് ഫീച്ചറുകള്‍ മെച്ചപ്പെടും. ഒന്നിലധികം ടാബുകള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള വിന്‍ഡോ കൂടുതല്‍ മികച്ചതാക്കാം.ഗൂഗിള്‍ മാപ്പ്- ടാബ് ലെറ്റിലെ ഗൂഗിള്‍ മാപ്പ് ആപ്പില്‍ ‘സ്പ്ലിറ്റ് വ്യൂ’ ഫീച്ചര്‍ ലഭിക്കും. എന്നാല്‍, ഇപ്പോള്‍ മെച്ചപ്പെട്ട കാഴ്ചയ്ക്കായി താഴെയുള്ള താഴെയുള്ള ബാര്‍ ഇടത് വാശത്തേക്ക് മാറ്റുകയാണ് ചെയ്യുക.ജി മെയില്‍- ലേബലുകളും ഫോള്‍ഡറുകളും എളുപ്പം എടുക്കുന്നതിനായുള്ള പുതിയ ഡ്രോയര്‍ ബട്ടന്‍ ജി മെയില്‍ ആപ്പില്‍ വരും.ഫയല്‍സ് ആപ്പ്- ഉപയോഗം സുഖകരമാക്കുന്നതിന് വേണ്ടി ഒരു വെര്‍ട്ടിക്കല്‍ ഇന്റര്‍ഫെയ്‌സ് ആപ്പിന് നല്‍കും. ഇത് എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണണം. കാല്‍കുലേറ്റര്‍- ആപ്പിന്റെ രൂപഘടനയില്‍ മാറ്റം വരും. കൂടുതല്‍ ബട്ടനുകളും ടൂളുകളും മറ്റ് സൗകര്യങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തും. ഫാമിലി ലിങ്ക് ആപ്പ് നാവിഗേഷന്‍ ഡ്രോയര്‍ പരിഷ്‌കരിക്കും. പുതിയ ഫീച്ചറുകളും അവതരിപ്പിക്കും. ഗൂഗിള്‍ ഡ്യുവോ -ആപ്പില്‍ കൂടുതല്‍ കേന്ദ്രീകൃത കണ്‍ട്രോളുകള്‍ അവതരിപ്പിക്കും.വലിയ സ്‌ക്രീനിന് വേണ്ടിയുള്ള മാറ്റങ്ങള്‍ ഇതിലുണ്ടാവും. യൂട്യൂബ് മ്യൂസിക്- ഡബിള്‍ കോളം വ്യൂ കൊണ്ടുവരും. അതായത് രണ്ട് ഭാഗങ്ങളായി ആപ്പിലെ ഉള്ളടക്കങ്ങള്‍ കാണാം. വലിയ സ്‌ക്രീനില്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാക്കും.

Related Articles

Back to top button