Tech

എച്ച്പി പവലിയൻ 27, എഐഒ 24 ഓൾ – ഇൻ – വൺ പിസികൾ ഇന്ത്യയിലവതരിപ്പിച്ചു

എച്ച്പി രണ്ട് പുതിയ ഓൾ-ഇൻ-വൺ പിസികൾ ഇന്ത്യയിലവതരിപ്പിച്ചു. വിശാലമായ ഡിസ്പ്ലേ, കോംപാക്ട് ഡിസൈൻ, ശ്രദ്ധേയമായ സവിശേഷതകൾ എന്നിവയുമായാണ് കമ്പനിയുടെ പുതിയ എഐഒകളെത്തുന്നത്. കമ്പനി ഈ ശ്രേണിയിൽ രണ്ട് പുതിയ പിസികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്പി എഐഒ 24ഉം എച്ച്പി പവലിയൻ എഐഒ 27 ഉം.
ഈ രണ്ടു പിസികളും വളരെ മെലിഞ്ഞ രീതിയിലാണ് കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓൾ ഇൻ വൺ പിസി പോർട്ട്ഫോളിയോയിൽ വലിയ സ്ക്രീനോടുകൂടി വിദ്യാർത്ഥികൾക്കനുയോജ്യമായ രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ പുതിയ ഡിവൈസുകളിൽ എളുപ്പത്തിലുള്ള വൈഫൈ കണക്റ്റിവിറ്റി, അലക്സ വോയിസ് അസിസ്റ്റൻസ്, എച്ച് ഡി പോപ്പ് അപ്പ് ക്യാമറ, ഇരട്ട മൈക്രോഫോണുകൾ, ഇൻ ബിൽറ്റ് സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വലിയ സ്ക്രീനുകളും എർഗോണമിക് കൺട്രോളും നൽകിയിരിക്കുന്ന ഈ പുതിയ ഡിവൈസുകൾ ഒരു കുടുംബത്തിന് അനുയോജ്യമായവയാണ്.
ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ സവിശേഷതകൾ എച്ച്പി എഐഒ 24 വാഗ്ദാനം ചെയ്യുന്നു.10 the Gen intel core i5 പ്രോസസർ, എൻവിഡിയ ജിഫോഴ്സ് എംഎക്സ് 330 ഗ്രാഫിക്സ് എന്നിവയാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.ഇത് എളുപ്പത്തിൽ അപ്പ്ഗ്രേഡ് ചെയ്യാൻ സാധിക്കും. ഉപഭോക്താക്കൾക്ക് കുടുംബവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിന് സഹായിക്കുന്നതിനായി 88 ഡിഗ്രി വൈഡ് ആംഗിൾ ഫീൽഡ് നൽകുന്ന എച്ച്പി വൈഡ്വിഷൻ ഫുൾ എച്ച്ഡി ഐആർ പോപ്പ് അപ്പ് ക്യാമറയും ഇതിലുൾക്കൊള്ളിച്ചിട്ടുണ്ട്. 64,999 രൂപയാണ് ഇഇതിൻറെ പ്രാരംഭ വില.

എച്ച്പി പവലിയൻ 27 ഒരു പോപ്പ് അപ്പ് ക്യാമറയും മൂന്നു വശങ്ങളുള്ള മൈക്രോ എഡ്ജ് ഡിസ്പ്ലേയുമായാണ് വിപണിയിലെത്തുന്നത്. ട്രൂ 65W ഡെസ്ക്ടോപ്പ് ക്ലാസ് പ്രോസസ്സറാണ് ഇതിലുൾക്കൊള്ളിച്ചിരിക്കുന്നത്. ഗെയിമുകൾക്കും മറ്റു ഗ്രാഫിക്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി ജിപിയുവിൻറെ എൻവിഡിയ ജിഫോഴ്സ് എംഎക്സ്, എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ് എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.10 the Gen intel core i7 പ്രൊസസറാണ് ഇതിന് കരുത്തേകുന്നത്. ഒരു ടച്ച് സ്ക്രീൻ ആണ് ഇതിൽ നൽകിയിരിക്കുന്നത്. വയർലെസ് എച്ച്പി ഓഡിയോ സ്ട്രീമും ബോർഡർലെസ് സ്ക്രീനുമുള്ള ഡ്യൂവൽ 46എംഎം 5 ഡബ്ല്യുബി& ഒ സ്പീക്കറുകളും ഇതിൽ ലഭ്യമാകും. 99,999 രൂപയാണ് ഇതിൻറെ പ്രാരംഭ വില.

Related Articles

Back to top button