Big B
Trending

പെയ്മെൻറ് ആപ്പുകൾ: ഉത്തരവാദിത്വം ഇല്ലെന്ന് ആർബിഐ

ആമസോൺ, ഗൂഗിൾ, വാട്സ്ആപ്പ് തുടങ്ങിയവയുടെ പെയ്മെൻറ് സേവനങ്ങൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ അറിയിച്ചു. യൂണിഫൈഡ് പെയ്മെൻറ് ഇൻറർഫേസ് (യുപിഐ) പ്ലാറ്റ്ഫോമുകൾ വഴി ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ കോർപ്പറേറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി നൽകിയ ഹർജിയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നൽകിയത്.


നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻഫിസിഐ) ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും ആബിഐ സുപ്രീംകോടതിയെ അറിയിച്ചു. വാട്സാപ്പിന്റെ സിസ്റ്റം സുരക്ഷിതമല്ലെന്നും അവർക്ക് പെയ്മെൻറ് സേവനം അനുവദിക്കരുതെന്നും നേരത്തെ ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിലെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പൗരന്മാരുടെ സ്വകാര്യത ലഭിക്കത്തക്കവിധം മാർഗരേഖ ഉണ്ടാക്കാൻ റിസർവ് ബാങ്കിന് നിർദ്ദേശം നൽകണമെന്നാണ് ബിനോയ് വിശ്വം ഫയൽചെയ്ത ഹർജിയിലെ ആവശ്യം. പെയ്മെൻറ് സേവനങ്ങൾക്കായി ഗൂഗിൾ, ആമസോൺ, വാട്സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ മൂന്നാം കക്ഷിയുമായി പങ്കു വെക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button