Tech
Trending

ഓപ്പോയുടെ ആദ്യ ഫ്‌ളിപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ എത്തുന്നു

തങ്ങളുടെ ആദ്യ ഫ്‌ളിപ്പ് ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് ബ്രാന്‍ഡായ ഓപ്പോ. ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് എന്ന പേരില്‍ ഫെബ്രുവരി 15 നാണ് ഫോണ്‍ പുറത്തിറക്കുക. ലണ്ടനില്‍ വെച്ചാണ് ഫോണ്‍ അവതരണം. അഞ്ച് വര്‍ഷത്തെ ഗവേഷണ പഠനങ്ങള്‍ക്കൊടുവിലാണ് ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. മികച്ച ഫോള്‍ഡബിള്‍ സാങ്കേതിക വിദ്യയും ഡിസൈനുമാണിതിനെന്നും കമ്പനി അവകാശപ്പെടുന്നു. സ്‌ക്രീന്‍ മുകളില്‍ നിന്ന് താഴേക്ക് മടക്കുകയും അത് തുറക്കുമ്പോള്‍ നീളമുള്ള സ്‌ക്രീന്‍ ആയി തുറക്കുകയും ചെയ്യും. ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് ഫോണില്‍ മറ്റൊരു ഫ്‌ളിപ്പ് ഫോണിലുമില്ലാത്ത അത്രയും വലിയ സ്‌ക്രീന്‍ കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 4 ലെ ഡിസ്‌പ്ലേയിലെ മടക്ക് വരുന്ന ഭാഗത്ത് കാണുന്ന അടയാളം തങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ ഉണ്ടാവില്ല എന്നാണ് ഓപ്പോ പറയുന്നു. ഫൈന്‍ഡ് എന്‍2 പ്ലസ് എന്തായാലും ഇന്ത്യയുള്‍പ്പടെ ആഗോള വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത. എന്നാല്‍ അക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സാംസങ് ഫ്‌ളിപ്പ് ഫോണുകളേക്കാള്‍ കുറഞ്ഞ വിലയിലാവും ഓപ്പോയുടെ ഫ്‌ളിപ്പ് ഫോണുകള്‍ പുറത്തിറക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button