Big B
Trending

പൊതുമേഖലാസ്ഥാപനങ്ങളെ ഏറ്റെടുക്കാൻ പദ്ധതിയിട്ട് അനിൽ അഗർവാൾ

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവകൽക്കരിക്കുമ്പോൾ അവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ വേദാന്ത റിസോഴ്സസ് ചെയർമാൻ അനിൽ അഗർവാൾ നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനായി 1,000 കോടി ഡോളറിന്റെ (75,000 കോടി രൂപ) ഈ പദ്ധതിക്ക് രൂപം നൽകുകയാണ് അദ്ദേഹം. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രിക്കസ് അസറ്റ് മാനേജ്മെൻറ് എന്ന കമ്പനിയുമായി ചേർന്നാണ് ഈ ഫണ്ടിന് രൂപം നൽകുന്നത്.

10 വർഷമായിരിക്കും ഫണ്ടിനെ കാലാവധി. സെൻട്രിക്കസ് അസറ്റ് മാനേജ്മെൻറിനു പുറമേ മറ്റും നിക്ഷേപകരിൽനിന്ന് കൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും ഇത് പ്രവർത്തിക്കുക. 10 വർഷക്കാലയളവിനുള്ളിൽ ഏറ്റെടുത്ത കമ്പനികളുടെ മൂല്യം വർദ്ധിപ്പിച്ച് വിറ്റഴിക്കാനുള്ള ശ്രമവും നടത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 2.1 ലക്ഷം കോടി രൂപ സ്വരൂപിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത്തരത്തിൽ സ്വകാര്യവൽക്കരിക്കപ്പെടുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ഏറ്റെടുത്ത് കൂടുതൽ ലാഭകരമാക്കാനാണ് അനിൽ അഗർവാളിന്റെ പദ്ധതി. ഇത്തരത്തിൽ പല പൊതുമേഖലാ സ്ഥാപനങ്ങളേയും ഏറ്റെടുത്താണ് അദ്ദേഹത്തിൻറെ വേദാന്ത റിസോഴ്സസ് വളർന്നത്. പൊതുമേഖല സ്ഥാപനങ്ങൾ ഏറ്റെടുത്ത് അവയിൽ വൻതോതിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യയിലെ സംരംഭകത്വത്തിന് പുതിയ മാനങ്ങൾ നൽകാമെന്ന് അദ്ദേഹം വിശ്വസിക്കുന്നത്. അത് ഇന്ത്യയുടെ ഇപ്പോഴത്തെ വ്യവസായവൽക്കരണംത്തിന്റെ ആക്കം കൂട്ടുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Related Articles

Back to top button