Tech
Trending

രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി പാര്‍ട്ടികള്‍ വാരിയെറിഞ്ഞത് കോടികള്‍

രാഷ്ട്രീയ പരസ്യ പ്രചാരണങ്ങൾക്കായി കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ചിലവാക്കിയത് 59.5 കോടിയിലേറെ രൂപ.21,504 പരസ്യങ്ങളാണ് ഇക്കാലയളവിൽ പ്രചരിപ്പിക്കപ്പെട്ടതെന്ന് ഗൂഗിൾ പുറത്തുവിട്ട സുതാര്യതാ റിപ്പോർട്ടിൽ പറയുന്നു.


ഗൂഗിൾ സേവനങ്ങൾ വഴിയുള്ള ഓൺലൈൻ രാഷ്ട്രീയ പരസ്യ പ്രചാരണങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചിലവാക്കിയത് തമിഴ്നാടാണ്(24.23 കോടിരൂപ). 6.44 കോടിയിലേറെ രൂപ ചിലവാക്കിയ ന്യൂഡൽഹിയാണ് പട്ടികയിൽ രണ്ടാമത്. അഞ്ച് കോടിയിലേറെ ചിലവാക്കിയ ആന്ധ്രാപ്രദേശ് മൂന്നാമതാണ്.ഗൂഗിൾ, യൂട്യൂബ് എന്നിവയിലും കമ്പനിയുടെ പങ്കാളിത്തമുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലുമായി പങ്കുവെക്കപ്പെട്ട രാഷ്ട്രീയ പരസ്യങ്ങളുടെ വിവരങ്ങളാണ് ഏപ്രിൽ നാലിന് പുറത്തുവിട്ട സുതാര്യതാ റിപ്പോർട്ടിൽഗൂഗിൾ വിശദമാക്കിയിരിക്കുന്നത്.2019 ഫെബ്രുവരി 19 മുതലുള്ള കണക്കുകളാണ് സുതാര്യതാ റിപ്പോർട്ടിൽ ഗൂഗിൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രാഷ്ട്രീയപാർട്ടികൾ, സ്ഥാനാർത്ഥികൾ, എംപിമാർ എന്നിവർ ചിലവാക്കിയ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയ പരസ്യങ്ങൾക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ പണം ചിലവാക്കിയത് ബിജെപിയാണ്. 17 കോടിയിലേറെ രൂപയാണ് ബിജെപി ചിലവാക്കിയത്.പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കോൺഗ്രസ്. 2.93 കോടിയിലേറെ രൂപയാണ് കോൺഗ്രസ് ചിലവാക്കിയിട്ടുള്ളത്. 1,094750 രൂപ ചിലവാക്കിയ സിപിഐഎം 22-ാം സ്ഥാനത്താണ്.

Related Articles

Back to top button