
അമേരിക്ക ഉൾപ്പെടെ 15 രാജ്യങ്ങളിൽ ചൂതാട്ട, വാതുവെപ്പ് ആപ്പുകൾക്ക് പ്ലേസ്റ്റോറിൽ അനുമതി നൽകിയിരിക്കുകയാണ് ഗൂഗിൾ. മാർച്ച് മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ പോളിസി മാറ്റം നിലവിൽവരുന്നതോടെ അംഗീകൃതവും നിയമവിധേയവുമായ ചൂതാട്ട ആപ്ലിക്കേഷനുകൾക്ക് പ്ലേസ്റ്റോറിൽ ഗൂഗിൾ അനുമതി നൽകും.

മാർച്ചിൽ പുതിയ പോളിസി വരുന്നതോടെ ഓസ്ട്രേലിയ, ബെൽജിയം, ഡെൻമാർക്ക്, കാനഡ, കൊളംബിയ, ജപ്പാൻ, ജർമ്മനി, ഫിൻലാൻഡ്, ന്യൂസിലാൻഡ്, നോർവേ, മെക്സിക്കോ, സ്പെയിൻ, സ്വീഡൻ, യുഎസ്, റൊമാനിയ എന്നിവിടങ്ങളിൽ ചൂതാട്ടം ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ ലഭ്യമാകും. ഓരോ രാജ്യത്തെയും സർക്കാർ അനുമതിയോടും രജിസ്ട്രേഷനോടും കൂടെയുള്ള അപ്ലിക്കേഷനുകൾക്ക് മാത്രമേ പ്ലേസ്റ്റോറിൽ പ്രവേശനം ലഭിക്കൂ. ഇതിനായി ആപ്ലിക്കേഷൻ നടപടികളെല്ലാം പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ ബ്രസീൽ, ഫ്രാൻസ്, യുകെ, അയർലൻഡ് എന്നീ നാല് രാജ്യങ്ങളിൽ ചൂതാട്ട ആപ്ലിക്കേഷനുകൾക്ക് അനുമതിയുണ്ട്.