Tech
Trending

ഫോണിൽ മാൽവെയർ എത്തുന്നത് പ്ലേസ്റ്റോറിൽ നിന്ന് !

ലോകത്തെ ഏറ്റവുമധികം ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയ്ഡ്. ആൻഡ്രോയ്ഡ് ഫോണിൽ കൂടുതൽ മാൽവെയർ എത്തുന്നത് തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്നല്ലെന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നാണെന്നും പുതിയ റിപ്പോർട്ടുകൾ. സുരക്ഷാ കമ്പനിയായ നോർട്ടൺലൈഫ്ലോക്ക് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ നേരിട്ട മാൽവെയർ ആക്രമണങ്ങളിൽ തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ വഴി പകർന്നു കിട്ടിയത് ഏകദേശം 10.4 ശതമാനം ദുരുദ്ദേശം പരമായ ആപ്പുകളിൽ നിന്നാണെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോർ ഉപഭോക്താക്കൾക്ക് 67.2 ശതമാനം മാൽവെയർ ആക്രമണങ്ങൾ നേരിടേണ്ടിവന്നുവെന്നാണ് അവരുടെ കണ്ടെത്തൽ. ഇതിൻറെ കാരണം പ്ലേസ്റ്റോറിൽ നടക്കുന്ന വൻതോതിലുള്ള ഡൗൺലോഡാണെന്നും അവർ പറയുന്നു. ഒപ്പം തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. നാലുമാസം നീണ്ടുനിന്ന ഈ പഠനം ഏകദേശം 1.2 കോടി ഫോണുകളിലാണ് നടത്തിയത്.

Related Articles

Back to top button