Tech
Trending

വ്യാജ വായ്പ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കി

ഓൺലൈൻ വായ്പകൾ നൽകുന്ന ആപ്പുകൾക്കെതിരെ വൻതോതിൽ ആരോപണമുയർന്നതിനെ തുടർന്ന് നൂറുകണക്കിന് പേഴ്സണൽ ലോൺ ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു. ഇത്തരം അപ്ലിക്കേഷനുകൾ ഉപഭോക്തൃ സുരക്ഷ നയം ലംഘിക്കുന്നതായി കണ്ടെത്തിയേതിനെ തുടർന്നാണ് നടപടിയെന്ന് ഗൂഗിൾ വൈസ് പ്രസിഡൻറ് സുസൻ ഫ്രേ പറഞ്ഞു.


കൃത്യമായ വിശദീകരണം നൽകുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ പരാതി ലഭിച്ചിട്ടുള്ള മറ്റ് ആപ്ലിക്കേഷനുകളും നീക്കംചെയ്യും.എന്നാൽ നിലവിൽ നീക്കം ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകളുടെ പേരുകൾ ഗൂഗിൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഗൂഗിൾ ഉൽപന്നങ്ങളിലുടനീളം ഉപഭോക്താക്കൾക്ക് സുരക്ഷാ അനുഭവം നൽകുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്നും ഉപഭോക്തൃ സുരക്ഷാ വർധിപ്പിക്കുന്നതിനായി എല്ലായിപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഓൺലൈൻ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനിടയിൽ ഡിജിറ്റൽ വായ്പയുടെ ചിട്ടയായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് നിയന്ത്രണ നടപടികൾ നിർദ്ദേശിക്കുന്നതിനുള്ള ഒരു വർക്കിംഗ് ഗ്രൂപ്പിൻറെ ഭരണഘടന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button