
ഗൂഗിളിന്റെ വാർഷിക I/O ഇവന്റിൽ ഒരു കൂട്ടം പുതിയ ഉൽപന്നങ്ങളാണ് അവതരിപ്പിച്ചത്. ഇവയിലൊന്നാണ് പിക്‌സൽ ടാബ്‌ലെറ്റ് ആണ്. ഇത് കമ്പനിയുടെ ആദ്യത്തെ ടാബ്‌ലറ്റ് കൂടിയാണ്.ഗൂഗിൾ പിക്‌സൽ ടാബ്‌ലെറ്റ് കമ്പനിയുടെ തന്നെ ടെൻസർ ജി2 പ്രോസസറിലാണ് പ്രവർത്തിക്കുക. നാനോ-സെറാമിക് കോട്ടിങ്ങുള്ള അലുമിനിയം ബോഡിയുമായാണ് ടാബ്‌ലെറ്റ് വരുന്നതെന്ന് ഗൂഗിൾ അറിയിച്ചു. ആൻഡ്രോയിഡ് 12 എൽ ഓപ്പറേറ്റിങ് സിസ്റ്റവുമായാണ് പിക്സൽ ടാബ്‌ലെറ്റ് എത്തുക. ഇത് വലിയ സ്‌ക്രീനിൽ മികച്ച ഉള്ളടക്കം കാണുന്നതിന് സഹായിക്കും. പരിഷ്കരിച്ച ടാസ്‌ക്ബാറും മികച്ച മൾട്ടിടാസ്‌കിങ് പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഗൂഗിൾ ഒരു വയർലെസ് ചാർജിങ് ഡോക്കും പ്രദർശിപ്പിച്ചു. പുതിയ പിക്സൽ ടാബ്‌ലെറ്റ് ഒരു സ്‌മാർട് ഡിസ്‌പ്ലേ ആക്കി മാറ്റാൻ ഇത് ഉപയോഗിക്കാം.ശേഷിക്കുന്ന വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതും ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന് ഗൂഗിൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.