Tech
Trending

ഗൂഗിൾ പിക്സൽ 5, പിക്സൽ 4 എ എന്നിവ ഇന്ന് വിപണിയിലവതരിപ്പിക്കും

‘ലോഞ്ച് നൈറ്റ് ഇൻ’ എന്ന വെർച്ച്വൽ ഇവന്റിലൂടെ ഗൂഗിൾ പിക്സൽ 5, പിക്സൽ 4 എ എന്നീ 5ജി ഫോണുകൾ ഇന്ന് വിപണിയിൽ അവതരിപ്പിക്കും. കൂടാതെ പുതിയ സ്മാർട്ട് സ്പീക്കറും ക്രോംകാസ്റ്റും ഇവന്റിലവതരിപ്പിക്കും. രാവിലെ 11 മുതൽ ആരംഭിക്കുന്ന ഇവന്റിന്റെ തൽസമയ സ്ട്രീമിംഗ് യൂട്യൂബിൽ ലഭ്യമാകും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഏതെങ്കിലുമൊരു ബ്രൗസറിലോ യൂട്യൂബ് ആപ്ലിക്കേഷനിലോ ഇത് ആക്സസ് ചെയ്യാൻ സാധിക്കും.കോൺഫിഗറേഷനുമായെത്തുന്ന പിക്സൽ 5 ഫോണിന് 629 യൂറോ (ഏകദേശം 54,000 രൂപ)യാണ് വില. കറുപ്പ്, പച്ച എന്നീ രണ്ട് കളർ ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഫോൺ ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുമെന്നും 90 ഇഞ്ച് റിഫ്രഷ് റേറ്റ്, ഗോറില്ല ഗ്ലാസ് 6, 6 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ എന്നിവ ഇതിൽ അവതരിപ്പിക്കുമെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 765ജി Socയാണ് ഇതിന് കരുത്ത് പകരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും എഫ്/1.7 ലെൻസുള്ള 12.2 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണം ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്. 16 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയുമായി 107 ഡിഗ്രി വൈഡ് വ്യുവ്,എഫ്/2.2 അപാർച്ചർ എന്നിവയും ഇതിലുൾക്കൊള്ളിക്കും.18W ക്യു വയർലെസ് ചാർജിങ് സപ്പോർട്ടോടു കൂടിയ 4080 എംഎഎച്ച് ബാറ്ററിയും ഇതിൽ ബാക്ക് ചെയ്തിരിക്കും. ഫോണിൻറെ ഭാരം 151 ഗ്രാമാണ്. ഗൂഗിൾ പിക്സൽ 4 എയുടെ വില 499 ഡോളർ ( ഏകദേശം 37,000 രൂപ)ആണ്. ഇത് 5 ജി ആന്ഡ്രോയ്ഡ് 11ൽ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. 6.2 ഇഞ്ച് ഫുൾ എച്ച് ഡി+ ഒഎൽഇഡി ഡിസ്പ്ലേ, 413 പിപി പിക്സൽ ഡെൻസിറ്റി, 60 ഹെഡ്സ് റീഫ്രഷ് റേറ്റ്, എച്ച് ഡി ആർ പിന്തുണ, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഈ ഫോണിൽ ഒരുക്കിയിട്ടുണ്ട്. 6 ജിബി റാമും 128ജിബി സ്റ്റോറേജുമായെത്തുന്ന ഫോൺ സ്നാപ്ഡ്രാഗൺ 765ജി Socയിലാണ് പ്രവർത്തിക്കുന്നത്. പിക്സൽ 5 എയുടെ അതേ ക്യാമറ സജ്ജീകരണങ്ങളാണ് ഈ ഫോണിലും ഒരുക്കിയിരിക്കുന്നതെന്ന് സൂചനകളുണ്ട്. ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 3,885 ബാറ്ററി ബാക്ക് ആണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 168 ഗ്രാം ഭാരമാണ് ഇതിനുള്ളത്.


Related Articles

Back to top button