Tech
Trending

ഗൂഗിൾ ഫോട്ടോസ് റീസൻ്റ് ഹൈലൈറ്റ്സിൽ പുത്തൻ കൊളാഷ് ഡിസൈനുകൾ

ഗൂഗിൾ ഫോട്ടോസിലിനി ചിത്രങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനോടൊപ്പം മെഷീൻ ലേണിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. ഇതിൻറെ ഭാഗമായി പുത്തൻ കൊളാഷ് ഡിസൈനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഫോട്ടോസ്.റീസൻ്റ് ഹൈലൈറ്റ്സിലാണ് ഈ പുതിയ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ സ്റ്റോറിസിന് സമാനമായ സംവിധാനമാണ് റീസന്റ് ഹൈലൈറ്റ്.


ഗൂഗിൾ ഫോട്ടോസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഈ പുത്തൻ ഫീച്ചർ ലഭ്യമാകും. ഇൻസ്റ്റഗ്രാം സ്റ്റോറിസിന് സമാനമായി അടുത്തിടെ പകർത്തിയ ചിത്രങ്ങളിൽ മികച്ചവ ഗൂഗിൾ തിരഞ്ഞെടുത്ത് ഇതിൽ പ്രദർശിപ്പിക്കും. ഇവയിൽ ഒരേ സ്ഥലത്ത് വയ്ച്ച് പകർത്തിയ ചിത്രങ്ങളുണ്ടെങ്കിൽ ഇനി മുതൽ അവയെ ഒരു കൊളാഷ് രൂപത്തിൽ ഒന്നിച്ച് പ്രദർശിപ്പിക്കാനാകും. നിലവിൽ ഗൂഗിൾ ഫോട്ടോസിൽ ലളിതമായ ഒരു സാധാരണ കൊളാഷ് ഡിസൈൻ മാത്രമാണുള്ളത്. പുതിയ അപ്ഡേറ്റിൽ ഒന്നിലധികം കൊളാഷ് ഡിസൈനുകൾ ഉണ്ടാകുമെന്ന് ഗൂഗിൾ പറയുന്നുണ്ടെങ്കിലും എത്ര എണ്ണമുണ്ടാകുമെന്നത് വ്യക്തമല്ല. എങ്കിലും ചിത്രങ്ങൾക്ക് ചുറ്റും ചോക്കുകൊണ്ട് വരച്ചത് പോലുള്ള വെള്ളനിറത്തിലുള്ള ഫ്രെയിം നൽകുന്ന വിധത്തിലുള്ളതാണ് പുതിയ കൊളാഷ് ഡിസൈനുകളിലൊന്ന്.

Related Articles

Back to top button