Tech
Trending

ഇനി ഗൂഗിള്‍ പേയിലൂടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കാം

ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് ഇനി അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കും സിങ്കപ്പൂരിലേക്കും പണം അയയ്ക്കാം. മുൻനിര അന്തർദേശീയ പണമിടപാട് സേവനങ്ങളായ മണി ട്രാൻസ്ഫർ ആപ്പായ വൈസ്, വെസ്റ്റേൺ യൂണിയൻ കോ എന്നിവയുമായി ചേർന്നാണ് ഗൂഗിൾ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.വൈസ് വഴി 80 രാജ്യങ്ങളിലേക്കും ഈ വർഷം അവസാനത്തോടെ വെസ്റ്റേൺ യൂണിയൻ വഴി 200 രാജ്യങ്ങളിലേക്കും പദ്ധതി വിപൂലിക്കരിക്കും.


യാത്രാ ആവശ്യങ്ങൾക്കായി ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, ഇന്ത്യ, റഷ്യ, സിംഗപൂർ, ഉക്രെയ്ൻ, യുകെ, യുഎസ് എന്നിവിടങ്ങളിൽ ഗൂഗിൾ പേ ഫീച്ചർ ഉപയോഗിക്കാൻ നേരത്തെ തന്നെ സൗകര്യമുണ്ടെങ്കിലും അത് ചില പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അതേസമയം വെബ്സൈറ്റുകളിലും, ആപ്പുകളിലും പണമടയ്ക്കുന്നതിനായി ഗൂഗിൾ പേ ഉപയോഗിക്കാനുള്ള സൗകര്യം നിരവധി രാജ്യങ്ങളിൽ ഇതിനോടകം ലഭ്യമാണ്.എന്നാൽ രണ്ട് വ്യക്തികൾക്ക് തമ്മിൽ ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തേക്ക് പണമയക്കാനുള്ള സൗകര്യം ഇതുവരെ ഉണ്ടായിരുന്നില്ല. പുതിയ അപ്ഡേറ്റ് വന്നതോടെ യുഎസിൽ നിന്നും ഇന്ത്യയിലേക്കും സിംഗപ്പൂരേക്കും പണമയക്കാൻ ഗൂഗിൾ പേ ഉപയോക്താവിന് സാധിക്കും.കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പണമിടപാടുകളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര പണമിടപാടുകൾ ഗൂഗിൾ പേ വഴി സാധ്യമാകുന്നതിലൂടെ ഈ രംഗത്ത് ഗൂഗിളിന് വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button