Big B
Trending

എയർഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ

കടക്കെണിയിലായ എയർഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ഇതിനായുള്ള സമ്മതപത്രം ടാറ്റാ സൺസ് കമ്പനി സമർപ്പിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. എയർ ഇന്ത്യ ഏറ്റെടുക്കുന്നതിനുള്ള സമ്മതപത്രം സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ.വിദേശനിക്ഷേപകരുടെ ബലത്തിൽ കമ്പനിയിലെ 209 ജീവനക്കാരും സമ്മതപത്രം സമർപ്പിച്ചിട്ടുണ്ട്. താൽപര്യപത്രം സമർപ്പിച്ച വരും തങ്ങളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച രേഖകൾ ഈ മാസം 28 നകം നൽകണം.


ഹിന്ദുജ ഗ്രൂപ്പ്, യുഎസ് ആസ്ഥാനമായുള്ള ഇന്റർ അപ്സ് കമ്പനി തുടങ്ങിയ കമ്പനികളും എയർഇന്ത്യ ഏറ്റെടുക്കാൻ താല്പര്യം സമർപ്പിച്ചിട്ടുണ്ട്. താൽപര്യപത്രം സമർപ്പിച്ചവരുടെ പട്ടിക ഇതുവരെയും കേന്ദ്ര വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തുടർനടപടികളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കമ്പനികളുടെ പട്ടിക ജനുവരി 3 ന് പുറത്തിറക്കും. എയർ ഏഷ്യ ഇന്ത്യയുടെ പേരിലാണ് ടാറ്റാ സൺസ് താൽപര്യപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ വിമാന സർവീസ് നടത്തുന്ന എയർ ഏഷ്യയിൽ 51 ശതമാനം ഓഹരി ടാറ്റാ ഗ്രൂപ്പിന്റേതാണ്. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസാണ് പിന്നീട് എയർഇന്ത്യയായത്.

Related Articles

Back to top button