Tech
Trending

ഓസ്ട്രേലിയയിൽ വാർത്ത പോർട്ടൽ ആരംഭിക്കാനൊരുങ്ങി ഗൂഗിൾ

ഓസ്ട്രേലിയയിൽ സ്വന്തമായി വാർത്താ പോർട്ടൽ ആരംഭിക്കാനുള്ള ചർച്ചകളിലാണ് ഗൂഗിൾ. ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് പ്രാദേശിക മാധ്യമങ്ങൾക്ക് ഗൂഗിൾ പ്രതിഫലം നൽകണമെന്ന നിയമം ഓസ്ട്രേലിയൻ സർക്കാർ പാസാക്കാനിരിക്കെയാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം. ഈ നിയമം പാസാക്കുകയാണെങ്കിൽ ഗൂഗിളിൻറെ രാജ്യത്തെ സെർച്ചിംഗ് സേവനം നിർത്തലാക്കുമെന്ന് കമ്പനി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


കഴിഞ്ഞ വർഷം ജൂണിൽ 7 പ്രാദേശിക സ്ഥാപനങ്ങളുമായി ചേർന്ന് ഓസ്ട്രേലിയയിൽ വാർത്ത പോർട്ടൽ ആരംഭിക്കാൻ ഗൂഗിൾ പദ്ധതിയിട്ടിരുന്നു. പിന്നീടത് നീണ്ടു പോവുകയാണുണ്ടായത്. എന്നാൽ ഇതു സംബന്ധിച്ച ചർച്ചകൾ കമ്പനി പുനരാരംഭിച്ചിരിക്കുകയാണ്. ആഴ്ചകൾക്കുള്ളിൽ ഈ പോർട്ടൽ പ്രവർത്തനം തുടങ്ങുമെന്നാണ് സൂചന. എത്രയും വേഗം പോർട്ടൽ ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിനായി ഗൂഗിൾ തന്നെ സമീപിച്ചതായി ദ കോൺവർസേഷൻ വെബ്സൈറ്റ് എഡിറ്റർ മിഷ കെചെൽ പറഞ്ഞു. ഗൂഗിൾ ആദ്യം സമീപിച്ച 7 മാധ്യമ സ്ഥാപനങ്ങളിലൊന്നാണിത്.

Related Articles

Back to top button