Tech
Trending

ഓൺലൈൻ ക്ലാസുകൾ കൂടുതൽ രസകരമാക്കാൻ ഗൂഗിൾ മീറ്റിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു

വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റിൽ ഓൺലൈൻ ക്ലാസുകൾ കൂടുതൽ രസകരമാക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു. മ്യൂട്ട് ഓൾ സ്റ്റുഡൻറ്സ്, മോഡറേഷൻ ട്യൂൾസ്, എന്റ് മീറ്റിംഗ്സ് എന്നിവയുൾപ്പെടെയുള്ള പുതിയ സൗകര്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.


ഓൺലൈൻ പഠനം സുരക്ഷിതമാക്കാനുള്ള ചില ഫീച്ചറുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്ലാസ്സിൽ ആരെല്ലാം അംഗമാകണമെന്ന് അധ്യാപകർക്ക് തീരുമാനിക്കാം.ക്ലാസ്സിൽ അനുവാദമില്ലാതെ നുഴഞ്ഞുകയറുന്ന അപരിചിതരെ ഇതിലൂടെ അധ്യാപകർക്ക് നിയന്ത്രിക്കാൻ സാധിക്കും. ഒപ്പം പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ ക്ലാസിൽ പങ്കെടുക്കുന്ന എല്ലാവരെയും ഒറ്റക്ലിക്കിൽ നിശബ്ദരാക്കാനും അധ്യാപകന് സാധിക്കും. കൂടാതെ ക്ലാസ് കഴിഞ്ഞാൽ മീറ്റിംഗ് അവസാനിപ്പിക്കാനും അധ്യാപകന് കഴിയും. നേരത്തെ ക്ലാസ് അവസാനിപ്പിച്ച് മീറ്റിങ്ങിൽ നിന്ന് അദ്ധ്യാപകൻ പുറത്തു പോയാലും മീറ്റിംഗ് നടന്നു കൊണ്ടിരിക്കുമായിരുന്നു. ഈ പുത്തൻ ഫീച്ചറുകൾക്കു പുറമേ ഒന്നിലധികം പേർക്ക് ക്ലാസ് നടത്താവുന്ന മൾട്ടിപ്പിൾ ഹോസ്റ്റ് സൗകര്യം വൈകാതെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button