ഗൂഗിൾ മീറ്റ് ഉപഭോക്താക്കൾക്ക് ഇനി മാർച്ച് 31 വരെ 24 മണിക്കൂർ സൗജന്യ വീഡിയോകളുകൾ നടത്താം

ഗൂഗിൾ മീറ്റ് ഉപഭോക്താക്കൾക്ക് 60 മിനിറ്റിലധികം സൗജന്യമായി വീഡിയോകോളുകൾ നടത്താനുള്ള സമയപരിധി ഗൂഗിൾ നേരത്തെ സെപ്റ്റംബർ 30 ആയി നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോഴത് 2021 മാർച്ച് 31 വരെ നീട്ടിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ക്ലാസ്സുകളും മറ്റും ഓൺലൈനായി മാറിയതിനുശേഷം ഗൂഗിൾ മീറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. ജൂലൈയിൽ ഇതിൻറെ ഇൻസ്റ്റാളുകൾ 100 ദശലക്ഷത്തിലധികമായി മാറിയിരുന്നു.

ഇപ്പോൾ ആളുകളുടെ ജീവിതത്തിൽ വീഡിയോ കോളുകൾ നിർണായക പങ്കു വഹിക്കുന്നതിനാൽ അതിനായി സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. തങ്ങളുടെ പ്രതിബദ്ധതയോടെ അടയാളമെന്ന നിലയിൽ ഗൂഗിൾ മീറ്റ് ഉപഭോക്താക്കൾക്ക് 24മണിക്കൂർ സൗജന്യ കോളുകൾ നൽകുന്ന സേവനത്തിന്റെ സമയപരിധി 2021 മാർച്ച് 31 വരെ നീട്ടുന്നതായി ഗൂഗിൾ മീറ്റ് പ്രൊഡക്റ്റ് മാനേജർ സമീർ പ്രധാൻ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
വിപുലീകരണത്തിലൂടെ, സൗജന്യ ഗൂഗിൾ അക്കൗണ്ടുള്ള ആളുകൾക്ക് ബിസിനസ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ആസ്വദിക്കാനാകുമെന്ന ഗൂഗിൾ പറഞ്ഞു. എന്നിരുന്നാലും ജീസ്യൂട്ട്, ജിസ്യൂട്ട് ഫോർ എജ്യുക്കേഷൻ എന്നിവ നൽകുന്ന ന്യൂതന സവിശേഷതകളുടെ അന്തിമ കാലാവധി നീട്ടില്ല. 250 പേരെ മീറ്റിംഗിൽ അനുവദിക്കുക, ഒരു ലക്ഷം ആളുകൾ ഉൾപ്പെടുന്ന ഒരെറ്റ ഡൊമൈനിലെ തൽസമയ സ്ട്രീമിംഗുകൾ, മീറ്റിംഗ് റെക്കോർഡിങ്ങിനുള്ള സൗകര്യങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.