Tech
Trending

റിയൽമിയുടെ ആദ്യ ലാപ്ടോപ്പ്, ബുക്ക് സ്ലിം വിപണിയിൽ

നോക്കിയ, ഷഓമി ബ്രാൻഡുകൾക്ക് പുറകെ റിയൽമിയാണ് പുതുതായി ഇന്ത്യയിലെ ലാപ്ടോപ്പ് വിപണിയിൽ കാലെടുത്ത് വച്ചിരിക്കുന്നത്. റിയൽമി ബുക്ക് സ്ലിം എന്നാണ് ലാപ്ടോപിന്റെ പേര്. 2K ഡിസ്പ്ലേ, പതിനൊന്നാം തലമുറ ഇന്റൽ കോർ പ്രോസസ്സർ എന്നിവ ഹൈലൈറ്റായ റിയൽമി ബുക്ക് സ്ലിം പേര് സൂചിപ്പിക്കും പോലെ വണ്ണം തീരെ കുറഞ്ഞ ബേസലുകളും 90 ശതമാനം സ്ക്രീൻ-റ്റു-ബോഡി റേഷ്യോയുമായാണ് വിപണിയിലെത്തിയിരിക്കുന്നത്.റിയൽ ബ്ലൂ, റിയൽ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വാങ്ങാവുന്ന റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പിന്റ വില്പന ഈ മാസം 30 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകളിലൂടെ ആരംഭിക്കും.ഇന്റൽ കോർ i3 പ്രോസസ്സറും ഒപ്പം 8 ജിബി റാം + 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന റിയൽമി ബുക്ക് സ്ലിം ലാപ്‌ടോപ്പിന് 46,999 രൂപയാണ് വില. ന്റൽ കോർ i5 പ്രോസസ്സറും ഒപ്പം 8 ജിബി റാം + 512 ജിബി സ്റ്റോറേജുമുള്ള പ്രീമിയം പതിപ്പിന് 59,999 രൂപയുമാണ് വില.എന്നാൽ ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയ്ക്ക് അൽപകാലത്തേക്ക് അടിസ്ഥാന പതിപ്പ് 44,999 രൂപയ്ക്കും പ്രീമിയം പതിപ്പ് 56,999 രൂപയ്ക്കും വാങ്ങാം.


വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന റിയൽമി ബുക്ക് സ്ലിം വിൻഡോസ് 11 ലഭ്യമാവുന്ന മുറയ്ക്ക് അപ്ഗ്രെയ്ഡ് ചെയ്യാം. 2K (2,160×1,440 പിക്സലുകൾ) റെസല്യൂഷൻ, 100 ശതമാനം sRGB കളർ ഗാമറ്റ്, 3:2 ആസ്പെക്ട് റേഷ്യോ എന്നിവയുള്ള 14 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ലാപ്‌ടോപ്പിന്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് നൽകുന്ന സാധാരണ ലാപ്ടോപ്പുകളേക്കാൾ ഡിസ്പ്ലേ 33 ശതമാനം വരെ കൂടുതൽ തെളിച്ചം നൽകും റിയൽമി അവകാശപ്പെടുന്നു.ഇന്റൽ കോർ i5-1135G7 CPU, ഇന്റൽ ഐറിസ് Xe ഗ്രാഫിക്സ്, 8GB LPDDR4x റാം എന്നിവയാണ് റിയൽമി ബുക്ക് സ്ലിമ്മിന്റെ സ്പെസിഫിക്കേഷനുകൾ. ലാപ്ടോപ്പിൽ ഒരു ഡ്യുവൽ ഫാൻ ‘സ്റ്റോം കൂളിംഗ്’ തെർമൽ മാനേജ്മെന്റ് സിസ്റ്റവുമുണ്ട്.ഇത് കൂടാതെ പിസി കണക്റ്റ് എന്ന ഫീച്ചർ റിയൽ‌മി പ്രീലോഡ് ചെയ്തിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോൺ റിയൽമി ബുക്ക് സ്ലിം ഉപയോഗിച്ച് കണക്റ്റുചെയ്യാനും ഫോണിന്റെ സ്ക്രീൻ നേരിട്ട് ലാപ്ടോപ്പിൽ ഉപയോഗിക്കാനും അനുവദിക്കുന്നു. ബാക്ക്‌ലിറ്റ് കീബോർഡ് ക്രമീകരിച്ചിരിക്കുന്നത് രാത്രി സമയത്ത് ലാപ്ടോപ്പ് ഉപയോഗിക്കുമ്പോൾ ഏറെ ഉപകാരപ്രദമാണ്.സറൗണ്ട് സൗണ്ട് ഇഫക്റ്റ് നൽകുന്നുവെന്ന് റിയൽമി അവകാശപ്പെടുന്ന രണ്ട് ഹർമൻ സ്പീക്കറുകൾക്ക് ഡിടിഎസ് ഓഡിയോ ടെക്നോളജിയുടെ പിന്തുണയുമുണ്ട്. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയുള്ള രണ്ട് മൈക്രോഫോണുകൾ ലാപ്‌ടോപ്പിൽ ക്രമീകരിച്ചിട്ടുണ്ട്.വൈഫൈ 6, ബ്ലൂടൂത്ത്, യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ട്, യുഎസ്ബി-എ 3.1 ജെൻ 1 പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. 54Wh ബാറ്ററിയാണ് ലാപ്‌ടോപ്പിന്. ഒറ്റ ചാർജിൽ 11 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ലാപ്ടോപ്പ് 65W സൂപ്പർ ഫാസ്റ്റ് ചാർജിനെ പിന്തുണയ്ക്കുന്നു.

Related Articles

Back to top button