Tech
Trending

വാക്സീനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ വഴിയൊരുക്കി ഗൂഗിൾ മാപ്പ്

സേർച്ച് എൻജിൻ ഭീമനായ ഗൂഗിൾ കഴിഞ്ഞ ദിവസം ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ഫീച്ചർ വഴി മാപ്പിൽ കോവിഡ്-19 വാക്സീനേഷൻ സെന്ററുകളുടെ സ്ഥാനം കണ്ടെത്താൻ സഹായിക്കും. അമേരിക്ക, കാനഡ, ഫ്രാൻസ്, ചിലെ, ഇന്ത്യ, സിംഗപ്പൂർ എന്നിവയുൾപ്പെടെ കൊറോണവൈറസ് കാര്യമായി ബാധിച്ച രാജ്യങ്ങളിലെ വാക്സീനേഷൻ കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ മാപ്പിൽ ഉൾപ്പെടുത്തുമെന്ന് ഗൂഗിൾ അറിയിച്ചു.


ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ശരിയായ സ്ഥലം കണ്ടെത്താനും അവിടേക്ക് വാഹനമോടിച്ച് പോകാനും ജനങ്ങളെ വാക്സീനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാനും സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ആളുകൾക്ക് മാപ്പിൽ അടുത്ത് തന്നെ ലഭ്യമായ കോവിഡ് വാക്സീനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും, കൂടാതെ അവർക്ക് വാക്സീനേഷൻ കേന്ദ്രങ്ങളിലേക്ക് നാവിഗേഷനായി മാപ്പ് ഉപയോഗിക്കുകയും ചെയ്യാം. ഇതിനു പുറമെ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് 250,000 കോവിഡ്-19 പ്രതിരോധ വാക്സീനുകളും ഗൂഗിൾ പ്രഖ്യാപിച്ചു, കോവിഡ്–19 വ്യാപകമായി പടരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ സഹായമെന്നതും ശ്രദ്ധേയമാണ്.ഇന്ത്യയിൽ അതിവേഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് സർക്കാർ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തുടനീളം ആയിരക്കണക്കിനു വാക്സീനേഷൻ കേന്ദ്രങ്ങളുണ്ട്.

Related Articles

Back to top button