Tech

സാംസങ് ഗാലക്സി ടാബ് എ7 ഇന്ത്യയിൽ അവതരിപ്പിച്ചു

സാംസങ് ഒടുവിൽ ടാബ് ഗാലക്സി എ7 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് നിരവധി സവിശേഷതകളും ആകർഷകമായ ഹാർഡ്‌വെയറുകളുമായാണ് വിപണിയിലെത്തുന്നത്. ടാബ്ലെറ്റിന്റെ ഇ മേഴ്സിവ് 10.4 ഇഞ്ച് WUXGA+ സ്ക്രീനാണ് ഏറ്റവും രസകരമായ സവിശേഷത. ഡാർക്ക് ഗ്രേ, സിൽവർ, ഗോൾഡ് എന്നീ മൂന്നു നിറങ്ങളിലാണ് ടാബുകൾ വിപണിയിലെത്തുന്നത്.1 ജി ബി മൈക്രോ എസ് ഡി കാർഡ് പിന്തുണയുള്ള 3 ജിബി റാമും 32ജിബി ഇന്ത്യയുടെ സ്റ്റോറേജുമായാണ് ടാബെത്തുന്നത്.


രണ്ടു മോഡലുകളിൽ ലഭ്യമായ ഇതിൻറെ എൽടിഇ മോഡലിന് 21,999 രൂപയും വൈഫൈ മോഡലിന് 17,999 രൂപയുമാണ് വില. ഉപഭോക്താക്കൾക്ക് സാംസങ്. കോം വഴി ടാബ് മുൻകൂട്ടി ബുക്ക് ചെയ്യാനും റീട്ടെയിൽ സ്റ്റോറുകൾ വഴിയും പ്രമുഖ ഓൺലൈൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും വാങ്ങാനും സാധിക്കും. പ്രീ ബുക്കിങ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് കീബോർഡ് കവർ 1875 രൂപയ്ക്ക് ലഭ്യമാകും. അത്യാധുനിക ഓഡിയോ അനുഭവത്തിനായി ടാബിൽ ഡോൾബി അറ്റ്മോസ് സറൗണ്ട് വാഗ്ദാനം ചെയ്യുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 662 ചിപ്പാണ് ഇതിലുൾക്കൊള്ളിച്ചിരിക്കുന്നത്. അഡാപ്റ്റീവ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7040 എംഎഎച്ച് ബാറ്ററി പാക്കാണ് ഇതിനുള്ളത്. മൾട്ടി ഡിവൈസ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഓട്ടോ ഹോട്ട്സ്പോട്ട്, ക്ലിക്ക് ഷെയർ തുടങ്ങിയ സവിശേഷതകളുടെ പിന്തുണയും ടാബിൽ നൽകുന്നു.

Related Articles

Back to top button