Tech
Trending

ഗൂഗിൾ മാപ്പിൽ ലാൻഡ്മാർക് കാണിക്കുന്ന പുതിയ ഫീച്ചറെത്തുന്നു

നാവിഗേഷൻ വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ ഗൂഗിൾ മാപ്പിനായി ചില പുത്തൻ ഫീച്ചർ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കി ഗൂഗിൾ മാപ്പിനായി ഒരു ലൈവ് വ്യുവ് ഫീച്ചർ കഴിഞ്ഞവർഷം കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനായി സ്മാർട്ട്ഫോണിന്റേയും ക്യാമറയുടെയും യും ജിപിഎസ് ഉപയോഗിക്കുന്നു.


ഗൂഗിൾ മാപ്പിൻറെ പുതിയ അപ്ഡേറ്റുകൾ ക്കൊപ്പം ലൈവ് വ്യുവ് എആർ ദിശകളും ലാൻഡ്മാർക്കുകളും കാണിക്കുന്നു. ഇത് ഉപഭോക്താക്കൾ നഗരത്തിൻറെ എവിടെയാണെന്ന കൃത്യമായ ധാരണ നൽകുന്നു. ജനപ്രിയ കെട്ടിടങ്ങൾ, ഐക്കണിക്ക് സ്ഥലങ്ങൾ, കാണാവുന്ന പാർക്കുകൾ കൾ തുടങ്ങിയവയാണ് ഈ ലാൻഡ്മാർക്കുകളിൽ ഉൾപ്പെടുക.
ആംസ്റ്റർഡാം, ബാങ്കോക്ക്, ബാഴ്സലോണ, ബർലിൻ, ദുബായ്, ഫ്ലോറൻസ്, ടോക്കിയോ, പാരീസ്, ലോസ് ഏഞ്ചലസ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലായിരിക്കും ഈ സംവിധാനം ആദ്യം വരുക. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായുള്ള ഗൂഗിൾ മാപ്പിലെ ലാൻഡ്മാർക്ക് ഫീച്ചർ ഉടൻ പുറത്തിറങ്ങും.

Related Articles

Back to top button