Tech
Trending

ഗൂഗിൾ ചാറ്റ് ബോട്ട് ‘ബാര്‍ഡ്’ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി

മൈക്രോസോഫ്റ്റിനെ നേരിടാനായി ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് ഇപ്പോള്‍ കൂടുതല്‍ ആളുകളിലേക്ക്. ചാറ്റ് ജിപിടി ചെയ്തത് പോലെ ലോഗിന്‍ ചെയ്യുന്നവരെ വെയ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ബാര്‍ഡ് സേവനം തുറന്നുകൊടുക്കുന്നത്. ഇതുവരെ ഗൂഗിള്‍ തിരഞ്ഞെടുത്ത പരിമിതമായ ചിലയാളുകള്‍ക്കിടയില്‍ മാത്രമാണ് ബാര്‍ഡ് ലഭ്യമാക്കിയിരുന്നത്. യുഎസിലും യുകെയിലുമുള്ളവര്‍ക്കാണ് ആദ്യം ബാര്‍ഡ് ഉപയോഗിക്കാനാവുക. എത്രപേര്‍ക്കാണ് ഇത് ലഭിക്കുക എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ആദ്യമായി അവതരിപ്പിക്കുന്നതിനിടെ ബാര്‍ഡ് വരുത്തിയ പിഴവ് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരിക്കും ബാര്‍ഡ് ജനങ്ങളിലേക്ക് എത്തിക്കുക.

Related Articles

Back to top button