Tech
Trending

ഗൂഗിള്‍ പിക്‌സല്‍ 6എ ഇന്ത്യയിലെത്തുന്നു

ഇക്കഴിഞ്ഞ മേയില്‍ നടന്ന ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിക്കപ്പെട്ട ഗൂഗിള്‍ പിക്‌സല്‍ 6എ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ജൂലായ് 28-നാണ് ഫോണിന്റെ വില്‍പന ആരംഭിക്കുക. ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്‍പന. 43,999 രൂപയണ് വില.പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന വില കൂടിയ ഫോണുകളാണിത്.

6.1 ഇഞ്ച് ഒഎ.ല്‍ഇ.ഡി. സ്‌ക്രീന്‍, 60ലഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ലോഹവും ഗ്ലാസും ചേര്‍ന്ന ഡ്യുവല്‍ ടോണ്‍ ഡിസൈന്‍ എന്നിവയാണ് പിക്‌സല്‍ 6എ-യ്ക്കുള്ളത്.ആപ്പിളിന്റെ മാതൃകയില്‍ സ്വന്തം പ്രൊസസര്‍ ചിപ്പായ ടെന്‍സര്‍ ആണ് ഗൂഗിള്‍ പുതിയ പിക്‌സല്‍ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 128 ജിബി സ്റ്റോറേജുണ്ട്. 4306 എം.എ.എച്ച്. ആണ് ബാറ്ററി. 12 എം.പി. പ്രധാന ക്യാമറയും 12 എം.പി. അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറ സംവിധാനവും. എട്ട് എം.പി. സെല്‍ഫി ക്യാമറയുമാണുള്ളത്.ആന്‍ഡ്രോയിഡ് 12 ഓ.എസ്. ആണ് ഇപ്പോള്‍ ഫോണിലുള്ളത്. താമസിയാതെ തന്നെ ഇത് ആന്‍ഡ്രോയിഡ് 13-ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. അതിവേഗമുള്ള സോഫ്റ്റ് വെയർ ത്ത വൃത്തിയുള്ള ആന്‍ഡ്രോയിഡുമാണ് പിക്‌സല്‍ 6എ ഫോണിലെ മുഖ്യാകര്‍ഷണം. എന്നാല്‍, പിക്‌സല്‍ 6എ ഫോണിന്റെ വിലയില്‍ ഇതിനേക്കാള്‍ മികച്ച ഫീച്ചറുകളുള്ള മറ്റ് കമ്പനികളുടെ ഫോണുകൾ വിപണിയിലുണ്ട് എന്ന വിമർശനം ഉയരുന്നുണ്ട്.

Related Articles

Back to top button