Auto
Trending

ഇന്ത്യയിൽ 400 സൂപ്പർ കാർ വിറ്റ് ലംബോർഗിനി

ഇന്ത്യയിൽ ഇതുവരെയുള്ള വാഹന വിൽപന 400 യൂണിറ്റ് കടന്നതായി ലംബോർഗിനി.2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇന്ത്യയിൽ 86% വിൽപന വളർച്ച നേടാൻ സാധിച്ചെന്നും കമ്പനി വ്യക്തമാക്കുന്നു.എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണു ബെംഗളൂരുവിലും ഡൽഹിയിലും മുംബൈയിലും വിൽപനശാലകളുള്ള ലംബോർഗിനി കാഴ്ചവച്ചത്.ഈ നേട്ടം ആഘോഷമാക്കാൻ ഗോവയിൽ കമ്പനി ലംബോർഗിനി ദിനവും സംഘടിപ്പിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഇതുവരെയുള്ള വിൽപന 400 യൂണിറ്റ് കടന്നതായി പ്രഖ്യാപിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നായിരുന്നു ലംബോർഗിനി ഇന്ത്യ മേദാവി ശരദ് അഗർവാളിന്റെ പ്രതികരണം.കഴിഞ്ഞ വർഷമാണു ലംബോർഗിനിയുടെ ഇന്ത്യയിലെ മൊത്തം വിൽപന 300 യൂണിറ്റ് തികഞ്ഞത്. ഇതിൽ മൂന്നിലൊന്നും എസ്‌യുവിയായ ഉറുസിന്റെ സംഭാവനയുമായിരുന്നു. ആഗോളതലത്തിൽതന്നെ ലഭിച്ച മികച്ച സ്വീകാര്യത മുൻനിർത്തി ഉറുസിന്റെ പരിഷ്കരിച്ച പതിപ്പും ഇക്കൊല്ലം വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഉറുസിനു പുറമെ സ്പോർട്സ് കാറായ ഹുറാകാനും ലംബോർഗിനി ഇന്ത്യയിൽ ലഭ്യമാക്കുന്നുണ്ട്. ഇ വി ഒ, എസ് ടി ഒ, ഇ വി ഒ റിയർവീൽ ഡ്രൈവ് സ്പൈഡർ വകഭേദങ്ങളിലാണ കാർ വിൽപനയ്ക്കുള്ളത്. ആഗോളതലത്തിലും ലംബോർഗ്നിക്ക് അവിസ്മരണീയ വർഷമായിരുന്നു 2021; വിൽപ്പനയിൽ ലാഭത്തിലുമെല്ലാം കമ്പനി തകർപ്പൻ പ്രകടനമാണു കാഴ്ചവച്ചത്. മൊത്തം 8,405 കാറുകൾ വിൽപ്പന നടത്തിയ ലംബോർഗ്നി ,195 കോടി യൂറോ(ഏകദേശം 16,343 കോടി രൂപ) എന്ന റെക്കോഡ് വിറ്റുവരവും സ്വന്തമാക്കി. 2020ലെ വിറ്റുവരവിനെ അപേക്ഷിച്ച് 19% അധികമാണിത്.

Related Articles

Back to top button