Tech
Trending

പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ഗൂഗിൾ

പിക്‌സല്‍ ഫോണുകളുടെ നിര്‍മാണ ശാലകളില്‍ ചിലത് ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഇന്ത്യയിലെ കമ്പനികളില്‍ നിന്ന് ഗൂഗിള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ പിക്‌സല്‍ ഫോണ്‍ യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കമ്പനികളെയാണ് ഗൂഗിള്‍ ക്ഷണിക്കുന്നത്.ടെക്ക് ക്രഞ്ച് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയില്‍ വെച്ച് പിക്‌സല്‍ ഫോണുകള്‍ നിര്‍മിക്കുന്നതോടെ അവയുടെ വിലയില്‍ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കാം. സ്മാര്‍ട്‌ഫോണുകളുടെ ഇറക്കുമതിയ്ക്ക് സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഉയര്‍ന്ന നികുതി ഇതുവഴി ഒഴിവാകും. ഒപ്പം ഇന്ത്യയില്‍ നിര്‍മാണ ശാലകള്‍ സ്ഥാപിക്കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം കാര്യമായ ഇളവുകളും പ്രോത്സാഹനവും നൽകുന്നുണ്ട്. എന്നാൽ പിക്‌സല്‍ ഫോണുകളില്‍ ഏതാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഷാവോമി, സാംസങ്, ഒപ്പോ, വിവോ തുയങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ നിര്‍മാണ ശാലകള്‍ തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button