Tech
Trending

വിലകുറഞ്ഞ ക്രോംകാസ്റ്റ് പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ

ടെക് ഭീമനായ ഗൂഗിൾ 30 ഡോളറിന്റെ (ഏകദേശം 2,390 രൂപ) വിലകുറഞ്ഞ ക്രോംകാസ്റ്റ് (Chromecast) അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.ഈ മോഡൽ ഇതിനകം തന്നെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷനിൽ (എഫ്സിസി) സർട്ടിഫിക്കേഷന് അപേക്ഷ നൽകിയിട്ടുണ്ട്.ജിഎസ്എംഅറീനയുടെ റിപ്പോർട്ട് പ്രകാരം, ടെക്നോബ്ലോഗില്‍ നിന്ന് ലഭിച്ച ഒരു കൂട്ടം ഫൊട്ടോകളിൽ പുതിയതും വിലകുറഞ്ഞതുമായ ക്രോംകാസ്റ്റിന്റെ ചിത്രങ്ങൾ കാണിക്കുന്നുണ്ട്.ഇത് 2020 ൽ പുറത്തിറങ്ങിയ ഗൂഗിള്‍ ടിവിയെ പോലെ ക്രോംകാസ്റ്റിന് ഡിസൈൻപരമായി സമാനമാണെങ്കിലും G454V എന്ന മറ്റൊരു മോഡൽ നമ്പറിലാണ് അറിയപ്പെടുന്നത്.പുറത്തിറങ്ങാൻ പോകുന്ന ക്രോംകാസ്റ്റിന് AV1 പിന്തുണയും 2 ജിബി റാമും ഉണ്ടായിരിക്കും. അംലോജിക് S805X2 ചിപ്പിലാണ് ഇതിൽ പ്രവർത്തിക്കുക. ഇത് 4കെ മോഡലിനേക്കാൾ ശക്തി കുറവാണെങ്കിലും 1080p ഔട്ട്‌പുട്ട് റെസലൂഷൻ വരെ പിന്തുണയ്‌ക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.ഒക്‌ടോബർ 6 ന് നടക്കുന്ന ഗൂഗിൾ ഇവന്റിൽ പുതിയ കുറഞ്ഞ വിലയുള്ള ക്രോംകാസ്റ്റ് എത്തിയേക്കാം. വിലകുറഞ്ഞ ക്രോംകാസ്റ്റ് വോയ്‌സ് റിമോട്ടിനൊപ്പം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button