Tech
Trending

ഡിസൈനിൽ പുത്തൻ മാറ്റവുമായി ഫേസ്ബുക്ക് പേജുകൾ

ഫെയ്സ്ബുക്ക് പേജുകൾക്ക് പുത്തൻ ഡിസൈൻ അവതരിപ്പിച്ചിരിക്കുകയാണ്. കലാകാരന്മാരുടെയും ബ്രാൻഡുകളുടെയുമെല്ലാം പേജുകളിൽ നിന്ന് ലൈക്ക് ബട്ടൻ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനുപകരം ട്വിറ്ററിനെ സമാനമായ ഫോളോ ബട്ടണും എണ്ണവുമാണ് പുതുതായുണ്ടാവുക. ജനുവരി 6 മുതൽ ഈ പുത്തൻ ഡിസൈൻ നിലവിൽ വന്നു കഴിഞ്ഞു.


ട്വിറ്ററിനെ സമാധാനമായി ഇനി ഫെയ്സ്ബുക്ക് പേജുകളുടെ ജനപ്രിയത കണക്കാക്കുക ലൈക്കുകളുടെ എണ്ണത്തിലല്ല മറിച്ച് ഫോളോവർമാരുടെ എണ്ണത്തിലായിരിക്കും. ഈ മാറ്റത്തിനു പുറമേ പ്രത്യേക പേജുകൾക്കായി പ്രത്യേക ന്യൂസ് ഫീഡും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ പേജുകളും ഫോളോവർമാരും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമവും രസകരവുമാക്കുന്ന പുതിയ സൗകര്യങ്ങളാണ് ഈ ഡിസൈൻ മാറ്റത്തിലുള്ളത്. കൂടുതൽ ലളിതമായ രീതിയിൽ കൈകാര്യം ചെയ്യാനും നാവിഗേറ്റ് ചെയ്യാനും സാധിക്കുന്ന രീതിയിലാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.

Related Articles

Back to top button